കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് പഴശ്ശിരാജ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ‘ഫെസ്റ്റിവല്‍ ഓഫ് ലിബര്‍ട്ടി’ എന്ന പരിപാടിയുടെ ഭാഗമായി ടാഗോര്‍ സെന്റിനറി ഹാളില്‍ വെച്ച് താമരശ്ശേരി ഈശ്വരന്‍ ഭട്ടതിരി രചിച്ച ‘ഈശ്വര ഗാനമഞ്ജരി’ എന്ന സംഗീത ഗ്രന്ഥം മലബാര്‍ ദേവസ്വം കമ്മീഷണര്‍ എ.എന്‍ നീലകണ്ഠന്‍ പ്രകാശനം ചെയ്തു.
പ്രശസ്ത സംഗീതജ്ഞന്‍ ഹരിപ്പാട് കെ.പി.എന്‍.പിള്ള ഗ്രന്ഥം ഏറ്റുവാങ്ങി. ചടങ്ങില്‍ പഴശ്ശി പി.കെ.രവിവര്‍മ്മ രാജ , കുറുമ്പ്രനാട് കാര്‍ത്തിക തിരുനാള്‍ രവിവര്‍മ്മ രാജ, ഡോ.പീയൂഷ് നമ്പൂതിരിപ്പാട്, പഴശ്ശി രാജാ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.പി.പി.പ്രമോദ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. താമരശ്ശേരി ഈശ്വരന്‍ ഭട്ടതിരി മറുമൊഴിഭാഷണം നടത്തി.