യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ ജി.എച്ച് റോഡ്-താജ് റോഡ് യൂണിറ്റ് രൂപീകരിച്ചു

യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ ജി.എച്ച് റോഡ്-താജ് റോഡ് യൂണിറ്റ് രൂപീകരിച്ചു

കോഴിക്കോട്: യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ ജി.എച്ച് റോഡ്-താജ് റോഡ് യൂണിറ്റ് രൂപീകരിച്ചു. സംസ്ഥാന ജന.സെക്രട്ടറി ആലിക്കുട്ടി ഹാജി ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. ടി.പി അബ്ദുല്‍ ഷഫീക് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ ടി.എഫ്. സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ നേതാക്കളായ രുപേഷ് കോളിയോട്ട്, കോയട്ടി മാളിയേക്കല്‍, ഫൈസല്‍ കൂട്ടമരം, അലി അയന, കൃഷ്ണദാസ്, ഷാഹിദ്, മൂസ കോയ, സി.പി. ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാര വാഹികളായി ടി.പി.അബ്ദുള്‍ ഷെഫീക്ക് (പ്രസിഡന്റ് ), കോയട്ടി മാളിയേക്കല്‍ (ജനറല്‍ സെക്രട്ടറി ), റസാഖ് (ട്രഷറര്‍), 21 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.2022 – 24 വര്‍ഷത്തെ ഭരണ സമിതിയെ തിരഞ്ഞെടുക്കുന്നതിന് സംസ്ഥാന കമ്മറ്റി അംഗം സി.എ. റഷീദ് മേല്‍നോട്ടം വഹിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *