ഫുട്‌ബോള്‍ ട്രയല്‍സ് 20, 21ന്

ഫുട്‌ബോള്‍ ട്രയല്‍സ് 20, 21ന്

കോഴിക്കോട്: ഡ്രീം ഹോപ്പ്‌സും എഫ്.എ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ട്രയല്‍സും ഫുട്‌ബോള്‍ കോച്ചസ് വര്‍ക്ക്‌ഷോപ്പും 20, 21 തിയതികളില്‍ കോഴിക്കോട് സെന്റ് ജോസഫ് ദേവഗിരിയില്‍വച്ച് നടത്തപ്പെടും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ സ്‌കൗട്ട് ഡേവിഡ് ഹോബ്‌സണ്‍, എഫ്.എ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് സി.ഇ.ഒ ഹാരിസ് ബാര്‍ബര്‍, എഫ്.എ അക്കാദമി ഓപ്പറേഷന്‍ ഡയരക്ടര്‍ ഡാരന്‍ ഫിഞ്ച്, എഫ്.എ അക്കാദമി മാനേജര്‍ സ്റ്റീവര്‍ട്ട് ഡ്രമ്മണ്ട്, ഡ്രീം ഹോപ്പ്‌സ് ഫൗണ്ടര്‍ ഷനൂണ്‍ റോഷന്‍, കോ ഫൗണ്ടര്‍ പ്രതീക് വിശ്വനാഥ് എന്നിവരാണ് ട്രയല്‍സിന് നേതൃത്വം നല്‍കുന്നത്. ഫുട്‌ബോള്‍ ട്രയല്‍സിനോടനുബന്ധിച്ച് 21ന് അന്താരാഷ്ട്ര ഫുട്‌ബോള്‍ കോച്ചുമാരുടെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ കോച്ചസ് വര്‍ക്ക്‌ഷോപ്പും നടത്തും. ഇതിനോടനുബന്ധിച്ച് ഇന്ന്‌ ഹൈലൈറ്റ് മാളില്‍ കേരളത്തിലെ ഫുട്‌ബോള്‍ ഫ്രീസ്റ്റൈലേഴ്‌സ് നടത്തുന്ന ഫ്രീസ്റ്റൈല്‍ ഷോയും സംഘടിപ്പിക്കുന്നുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *