തൃശൂര്‍: ശാരീരിക വൈകല്യമുളളവര്‍ക്കായി പാരാ മാസ്റ്റേഴ്‌സ് ഗെയിംസ് ഫെഡറേഷന്‍ ഇന്ത്യ നടത്തിയ രണ്ടാമത് പാരാ മാസ്റ്റേഴ്‌സ് നാഷണല്‍ ഗെയിംസ് സമാപന പരിപാടിയുടെ ഉദ്ഘാടനവും സമ്മാനദാനവും ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം നിര്‍വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.എസ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് എ.എം കിഷോര്‍ മുഖ്യ പ്രഭാഷണം നടത്തി. ഉത്തര്‍പ്രദേശ് സ്റ്റേറ്റ് കോഡിനേറ്റര്‍ പവനേഷ് കുമാര്‍, ദേശീയ ഷൂട്ടിങ് മെഡല്‍ ജേതാവ് ടെന്നീസണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഗെയിംസില്‍ കൂടുതല്‍ മെഡലുകള്‍ നേടിയ കര്‍ണാടക ഒന്നും, ഹരിയാന രണ്ടാം സ്ഥാനത്തുെമെത്തി. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് നാല്‍പതില്‍ പരം കായിക താരങ്ങള്‍ ബാഡ്മിന്റണ്‍, ഷൂട്ടിങ്, അത്‌ലറ്റിക്‌സ്, സ്വിമ്മിങ്, പവര്‍ലിഫ്റ്റിങ് എന്നീ ഇനങ്ങളില്‍ മത്സരിച്ചു. തോപ്പ് സ്റ്റേഡിയം, വിമല ഇന്റര്‍നാഷണല്‍ അക്കാദമി എന്നിവിടങ്ങളിലായിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ദേശീയ ഗെയിംസില്‍ മെഡല്‍ ജേതാക്കളായവര്‍ക്ക് ഒക്ടോബര്‍ രണ്ട് മുതല്‍ ഒമ്പതു വരെ റഷ്യ സോച്ചിയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ സെലക്ഷന്‍ ലഭിച്ചു.