കോഴിക്കോട്: സാമൂഹ്യ സേവനത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ട ഫ്രൈഡെ ക്ലബ് ആതുര സേവന രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ.കെ കുഞ്ഞാലിയെ ആദരിക്കുന്നു. ചടങ്ങില്‍ ഡോ.കെ.കുഞ്ഞാലിയുടെ സാമ്പത്തിക സഹായത്താല്‍ ഫ്രൈഡെ ക്ലബ് ഏര്‍പ്പെടുത്തിയ നഗരത്തിലെ നിര്‍ധനരായ 90 കുടുബങ്ങളിലേക്ക് തൊഴില്‍ ഉപകരണങ്ങളുടെ വിതരണവും നടക്കും. 80 പേര്‍ക്ക് തയ്യില്‍ മെഷീനും 10 പേര്‍ക്ക് ഉന്തുവണ്ടിയുമാണ് കൈമാറുക.
ആഗസ്റ്റ് 21ന് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. ഫ്രൈഡെ ക്ലബ് പ്രസിഡന്റ് അഡ്വ.കെ.ആലിക്കോയ അധ്യക്ഷത വഹിക്കും. ഡോ.കെ കുഞ്ഞാലിയെ ആദരിക്കലും തൊഴില്‍ ഉപകരണങ്ങളുടെ വിതരണവും ഡോ. എം.കെ മുനീര്‍ എം.എല്‍.എ നിര്‍വഹിക്കും. പ്രൊ.ഡോ. കെ.മുഹമ്മദ് ഹസ്സന്‍, കൗണ്‍സിലര്‍ പി.ഉഷാ ദേവി ടീച്ചര്‍, സെക്രട്ടറി ടി.മുഹമ്മദ് അഷറഫ്, അഡ്വ. കോനാരി മുഹമ്മദ്, ട്രഷറര്‍ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ സംസാരിക്കും.