കോഴിക്കോട്: ഡോക്ക് ആന്‍ഡ് മാര്‍ക്കിന്റെ പുതിയ ഔട്ട്‌ലെറ്റ് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രീമിയര്‍ ഫുഡ് വെയര്‍ ആന്‍ഡ് ആക്സസറി രംഗത്തെ ഏറ്റവും ശ്രദ്ധേയ ബ്രാന്‍ഡുകളില്‍ ഒന്നാണ് ഡോക്ക് ആന്റ് മാര്‍ക്ക്. മലബാര്‍ ഗ്രുപ്പ് ചെയര്‍മാന്‍ എം.പി അഹ്മദ് ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഡയരക്ടര്‍ എ.കെ ഫൈസല്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ഷോറൂമിന്റെ ഡയരക്ടര്‍മാരായ വി.കെ ശംസുദ്ദീന്‍, മുഹമ്മദ് റിയാസ്, അബ്ദുല്‍ സലാം, അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ലതറില്‍ നിര്‍മിച്ചതും ഉയര്‍ന്ന ഗുണമേന്മയിലുമുള്ള ഡോക്ക് ആന്റ് മാര്‍ക്കിന്റെ ഏറ്റവും മികച്ച ഫൂട്ട്‌വെയറുകളാണ് ഷോറുമില്‍ ലഭ്യമാക്കിയിട്ടുള്ളതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഏത് പ്രായക്കാരുടേയും അഭിരുചിക്കനുസരിച്ചുള്ള പാദരക്ഷകളും മറ്റ് ലതര്‍ ഉല്‍പ്പന്നങ്ങളും തങ്ങളുടെ ഔട്ട്‌ലെറ്റിന്റെ വാഗ്ദാനമെന്ന് ഡയരക്ടര്‍മാരായ ജബ്ബാര്‍, വി.കെ ശംസുദ്ദീന്‍, സൈനുദ്ദീന്‍, മുഹമ്മദ് റിയാസ്, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ സലാം എന്നിവര്‍ അറിയിച്ചു.യു.എ.ഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാര്‍ക്ക് ആന്റ് ഒറിയോണ്‍ പ്രൈവറ്റ് വെഞ്ചര്‍ ലിമിറ്റഡിന്റെ കീഴിലാണ് ഇവിടെ ഷോറൂം തുടങ്ങിയിട്ടുള്ളത്.