എന്‍.എസ്.എസ് ക്യാമ്പ് സമാപിച്ചു

എന്‍.എസ്.എസ് ക്യാമ്പ് സമാപിച്ചു

തലശ്ശേരി: ഗവ.ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് സപ്തദിന ക്യാമ്പ് സ്വാതന്ത്ര്യാമൃതം-22 സമാപിച്ചു. വ്യത്യസ്ത വിഷയങ്ങളിലായി 10 പ്രോജക്ടുകളും ആറ് ബോധവല്‍ക്കരണ ക്ലാസുകളും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. സമാപന ചടങ്ങില്‍ സബ് ജഡ്ജ് വിന്‍സി ആന്‍ പീറ്റര്‍ മുഖ്യാതിഥിയായി. നോവലിസ്റ്റ് രാജന്‍ പാനൂര്‍ മുഖ്യഭാഷണം നടത്തി. അഡ്വ.പി.എം. സജിത, രശ്മി, സജേഷ് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഓഫിസര്‍ റീജ പി. റഷീദ് ക്യാമ്പ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ആര്‍. സരസ്വതി സ്വാഗതവും വളണ്ടിയര്‍ ലീഡര്‍ സി. പുണ്യ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *