‘ഉമ്മയോടൊപ്പം’ മാതൃസംഗമം ലോഗോ പ്രകാശനം ചെയ്തു

‘ഉമ്മയോടൊപ്പം’ മാതൃസംഗമം ലോഗോ പ്രകാശനം ചെയ്തു

കുന്ദമംഗലം: മര്‍കസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രഥമ സംരംഭമായ തുര്‍കിയ്യ യതീംഖാനയിലെ മൂവായിരത്തോളം വരുന്ന പൂര്‍വവിദ്യാര്‍ഥികളുടെ മാതൃസംഗമം സെപ്റ്റംബര്‍ എട്ടിന് മര്‍കസ് ക്യാമ്പസില്‍ നടക്കും. മര്‍കസ് റൈഹാന്‍ വാലി അലുംനി ‘ഓസ്മോ’ യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘ഉമ്മയോടൊപ്പം’ സംഗമത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യാഥിതിയായിരിക്കും.
കേരളത്തിലെ ഏറ്റവും വലിയതും പ്രഥമവുമായ വിധവാ സംഗമം കൂടിയായ ഈ പരിപാടിയുടെ ലോഗോ പ്രകാശനം സാക്ഷരതാ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ പത്മശ്രീ കെ.വി റാബിയ നിര്‍വഹിച്ചു. ചടങ്ങില്‍ ഓസ്‌മോ പ്രസിഡന്റ് സ്വാലിഹ് ഇര്‍ഫാനി, മാതൃസംഗമം സ്വാഗത സംഘം ജന. കണ്‍വീനര്‍ അബ്ദുസമദ്, ഫിനാ. സെക്രട്ടറി അബ്ദുല്‍ അസീസ് മാങ്കാവ്, ഖാലിദ് തിരൂരങ്ങാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *