അത്താണി ഓട്ടമ്പലം പ്രിയദര്‍ശിനി ഗ്രന്ഥാലയം മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു

അത്താണി ഓട്ടമ്പലം പ്രിയദര്‍ശിനി ഗ്രന്ഥാലയം മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു

അത്തോളി: അത്താണി ഓട്ടമ്പലം പ്രിയദര്‍ശിനി ഗ്രന്ഥാലയം മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. സാമൂഹ്യ പ്രവര്‍ത്തകയായ രതി ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സ്ഥാപകരില്‍ ഒരാളായ വളയനാട് ഗോപാലകൃഷ്ണന്‍ മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള മത്സരത്തില്‍ വെസ്റ്റ് ഹില്‍ സെന്റ് മൈക്കിള്‍സ് ഗേള്‍സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി പി.വിസ്മയ ഒന്നാം സ്ഥാനം നേടി.

തിരുവങ്ങൂര്‍ എച്ച്.എസിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനി നിഹാല ആയിഷ, അത്തോളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥി വി.എം അനന്തു എന്നിവര്‍ രണ്ട് , മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സമ്മാനദാനവും രതി ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഫൗസിയ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. വിമുക്ത ഭടന്‍ മനോജ് കോതങ്ങാട്ട് , വനിതാവേദി പ്രവര്‍ത്തകരായ ബിന്‍സി ദിനേശ്, സുലൈഖ ഹാരിസ്, ബാലവേദി പ്രവര്‍ത്തകരായ സി. കാര്‍ത്തിക്, ആദര്‍ശ് ലിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് വി.എം ഷാജി സ്വാഗതവും സെക്രട്ടറി പി.ഷിബി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *