കോഴിക്കോട്: മലയാളത്തിലെ വിശ്വസാഹിത്യകാരന് എസ്.കെ പൊറ്റെക്കാട്ടിന്റെ ജീവിതരേഖകള്‍ കോര്‍ത്തിണക്കി അദ്ദേഹത്തിന്റെ മകള്‍ സുമിത്ര ജയപ്രകാശ് രചിച്ച ‘അച്ഛനാണ് എന്റെ ദേശം’ എന്ന പുസ്തകത്തിന്റെ പ്രകാശനം 21 ഞായര്‍ വൈകീട്ട് നാലുമണിക്ക് എസ്.കെ സാംസ്കാരിക കേന്ദ്രത്തില്‍ നടക്കും. മേയര്‍ ബീനാ ഫിലിപ് ഉദ്ഘാടനം ചെയ്യും. മാതൃഭൂമി ആഴ്ചപതിപ്പ് എഡിറ്റര്‍ സുഭാഷ് ചന്ദ്രന് അധ്യക്ഷത വഹിക്കും. അബ്ദുസമദ് സമദാനി എം.പി, വൈക്കം മുഹമ്മദ് ബഷീറിന്റെ മകള്‍ ഷാഹിന ബഷീറിന് നല്കി പ്രകാശനം നിര്‍വഹിക്കും.
കെ.പി സുധീര പുസ്തക പരിചയം നടത്തും. കോഴിക്കോട് കോര്പറേഷന് ക്ഷേമകാര്യസമിതി ചെയര്മാന് പി. ദിവാകരന്, വാര്‍ഡ് കൗണ്‍സിലര്‍ ടി.രനീഷ്, സാഹിത്യകാരന് ഡോ.കെ.വി തോമസ്, എസ്.കെ പൊറ്റെക്കാട്ട് അനുസ്മരണ വേദി ചെയര്മാന് റഹീം പൂവാട്ടുപറമ്പ്, മലയാള മനോരമ റിട്ട. അസിസ്റ്റന്റ് എഡിറ്റര്‍ പി.ദാമോദരന്‍, എസ്.കെ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് ടി.വി രാമചന്ദ്രന്, സാഹിത്യ സാംസ്കാരിക പ്രവര്ത്തകന് ചെലവൂര്‍ വേണു, മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ ജ്യോതിലാല്‍, കവിയും സാഹിത്യകാരനുമായ പൂനൂര്.കെ കരുണാകരന് എന്നിവര്‍ ആശംസകള്‍ നേരും. ജ്യോതീന്ദ്രന്‍ പൊറ്റെക്കാട്ട്, കെ.ജയപ്രകാശ്, നീത്തു അമിത്, എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സുമിത്രാ ജയപ്രകാശ് മറുമൊഴിനടത്തും. എസ്.കെ സാംസ്കാരിക കേന്ദ്രം സെക്രട്ടറി പി.എം.വി പണിക്കര്‍ സ്വാഗതവും ജോ.സെക്രട്ടറി ഇ.ജയരാജന് നന്ദിയും പറയും.