കോഴിക്കോട്: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഫോട്ടോഗ്രഫി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തില്‍ സമ്മാനര്‍ഹമായ ചിത്രങ്ങളുടെ പ്രദര്‍ശനം 19 മുതല്‍ 23 വരെ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 19ന് വൈകീട്ട് മൂന്ന് മണിക്ക് ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളി ഉദ്ഘാടനം ചെയ്യും. മത്സരജേതാക്കള്‍ക്കുള്ള അവാര്‍ഡ് 23ന് രാവിലെ 10 മണിക്ക് ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഡോ.എം.പി അബ്ദുസമദ് സമദാനി സമ്മാനിക്കും.
ഫോട്ടോഗ്രഫി മത്സരത്തില്‍ 734 പേരാണ് പങ്കെടുത്തത്. 366 എന്‍ട്രികള്‍ വൈല്‍ഡ് ലൈഫ് കാറ്റഗറിയിലും 540 എന്‍ട്രികള്‍ പീപ്പിള്‍ അറ്റ് വര്‍ക്ക് കാറ്റഗറിയിലും 384 എന്‍ട്രികള്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ കാറ്റഗറിയിലും ലഭിച്ചു. 2343 ചിത്രങ്ങളാണ് ആകെ ലഭിച്ചത്. 38 വനിതകള്‍ മത്സരത്തില്‍ പങ്കെടുത്തു. 60 എന്‍ട്രികള്‍ കേരളത്തിന് പുറത്ത് 10 സംസ്ഥാനങ്ങളില്‍ നിന്നായി ലഭിച്ചു. മത്സരത്തിന് വന്ന 120 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുണ്ടാവുക. വൈല്‍ഡ്‌ലൈഫ് കാറ്റഗറിയില്‍ ഒന്നാം സമ്മാനം സൗനക് ദുട്ട(ബംഗാള്‍), രണ്ടാം സമ്മാനം സിജിത്ത് ദിവാകര്‍(തൃശൂര്‍), മൂന്നാം സമ്മാനം ലൈജു ബാഹുലേയന്‍ (എറണാകുളം).
ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ കാറ്റഗറിയില്‍ ഒന്നാം സമ്മാനം ഷാജിഡേലൈറ്റ് (ആലപ്പുഴ), രണ്ടാം സമ്മാനം പ്രമോദ്.കെ (പാലക്കാട്), മൂന്നാം സമ്മാനം തനീഷ്.റ്റി (പാലക്കാട്). പീപ്പിള്‍ അറ്റ് വര്‍ക്ക് കാറ്റഗറിയില്‍ ഒന്നാം സമ്മാനം കിഷോര്‍ദാസ് (പശ്ചിമബംഗാള്‍), രണ്ടാം സമ്മാനം ഷിജു.വി.കാരാട്ട് (മലപ്പുറം), മൂന്നാം സമ്മാനം അന്‍സാരി പുനലൂര്‍ (കൊല്ലം) എന്നിവര്‍ക്കാണ് ലഭിച്ചത്. പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നുണ്ട്. സംസ്ഥാന സെക്രട്ടറി സജീഷ് മണി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.പി പ്രസാദ്, സെക്രട്ടറി ജി.എം സുരേന്ദ്രന്‍, ട്രഷറര്‍ പി.രമേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.