ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന് വിശദീകരണവുമായി എം.കെ മുനീര്‍

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന് വിശദീകരണവുമായി എം.കെ മുനീര്‍

  • തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന്

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട പ്രസംഗത്തില്‍ വിശദീകരണവുമായി എം.കെ മുനീര്‍ എം.എല്‍.എ. തന്റെ പ്രസംഗത്തെ വളച്ചൊടിച്ചെന്നും സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ പോക്‌സോ നിഷ്പ്രഭമാകുമെന്നാണ് താന്‍ പറഞ്ഞതെന്ന് എം.കെ മുനീര്‍ പറഞ്ഞു.

” ഗേ എന്നതിനെ അംഗീകരിക്കണമെന്നാണ് പറയുന്നത്. ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന് ശേഷം മാത്രമേ സമൂഹം പക്വതയിലെത്തൂ. ഞാന്‍ ജെന്‍ഡര്‍ പാര്‍ക്കുണ്ടാക്കിയിട്ടുള്ളത് ആണിന് പെണ്ണിനെയും പെണ്ണിന് ആണിനെയും തിരിച്ചറിയാന്‍ വേണ്ടിയാണെന്ന് മുനീര്‍ പറഞ്ഞു.
ആണ്‍കുട്ടികള്‍ക്കെതിരേ ലൈംഗികാതിക്രമം ഉണ്ടായാല്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ കുറ്റവാളികള്‍ രക്ഷപ്പെടും. പോക്‌സോ നിയമത്തിനെതിരായി പ്രവര്‍ത്തിച്ചയാളാണ് താന്‍. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ചാനലുകള്‍ തന്നെ വ്യക്തിഹത്യ നടത്തുകയാണെന്നും എം.കെ മുനീര്‍ പറഞ്ഞു.

‘ഹോമോസെക്ഷ്വാലിറ്റിയുടെ പേരില്‍ എത്ര കേസുകള്‍ നടക്കുന്നു? പോക്‌സോ കേസുകളൊക്കെ എന്താണ്? പുരുഷന്‍ ആണ്‍കുട്ടിയുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ പോക്‌സോ കേസ് എടുക്കുന്നത് എന്തിനാ? ഇവിടെ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് കേസെടുക്കുന്നു. ഇപ്പോ പോക്‌സോ ആവശ്യമുണ്ടോ? ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് പറയുമ്പോഴും സമൂഹത്തില്‍ ഇതിനെ ദുരുപയോഗം ചെയ്യുന്ന എത്ര ആളുകളുണ്ടാവും എന്ന് ആലോചിക്കുക’- എം.കെ മുനീര്‍ പറഞ്ഞു.
കോഴിക്കോട് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ പരിപാടിയിലാണ് എം.കെ മുനീറിന്റെ ചോദ്യം. ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ ഭൂരിപക്ഷം മതവിശ്വാസികളെ വെല്ലുവിളിക്കുകയാണ്. പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടുമിട്ടാല്‍ ലിംഗനീതിയാവുമോ എന്നും അദ്ദേഹം ചോദിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *