കോഴിക്കോട്: സര്‍വകലാശാലകളിലെ യു.ജി പ്രവേശനത്തിനുള്ള പ്രായപരിധി മാനദണ്ഡം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ (എന്‍.സി.ഡി.സി) ഇന്ത്യാ ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രമേയം പാസാക്കി. റഗുലര്‍ ഡിഗ്രി കോഴ്‌സ് നേടുന്നതിന് ചില സര്‍വകലാശാലകളില്‍ പിന്തുടരുന്ന പ്രായ നിയന്ത്രണ മാനദണ്ഡം ഒഴിവാക്കണമെന്നാണ് ആവശ്യം. ഏതൊരു പൗരന്റെയും അവകാശമായ വിദ്യാഭ്യാസം പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കും നിഷേധിക്കപ്പെടരുത് എന്നതാണ് കാരണം. കുടുംബ പ്രശ്‌നങ്ങള്‍ കാരണം പഠനം നിര്‍ത്താന്‍ നിര്‍ബന്ധിതരായ മിക്ക സ്ത്രീകള്‍ക്കും ഇത് ബാധകമാണ്. അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് റെഗുലര്‍ യുജി പ്രോഗ്രാം എടുക്കാനുള്ള യോഗ്യത നേടാനുള്ള അവസരം നല്‍കണം. സര്‍വ്വകലാശാലകളില്‍ മിക്സഡ് ഏജ് ഗ്രൂപ്പ് വിദ്യാഭ്യാസം നല്‍കണമെന്നത് പ്രോത്സാഹിപ്പിക്കണമെന്ന് എന്‍.സി.ഡി.സി നിര്‍ദേശിച്ചു.
എന്‍.സി.ഡി.സി റീജ്യനല്‍ ഓഫീസ് അഡ്മിനിസ്ട്രേറ്റര്‍ മുഹമ്മദ് റിസ്വാന്‍, ഐ.സി.ഇ.ടി ഡയറക്ടര്‍ കെ.എല്‍. തോമസ് , ഇവാലുവേഷന്‍ കോര്‍ഡിനേറ്റര്‍ ആരതി. ഐ.സ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ശ്രുതി ഗണേഷ്, അധ്യാപികമാരായ ബിന്ദു സരസ്വതി ഭായ്, സുധ മേനോന്‍ തുടങ്ങിയവരടങ്ങുന്ന ബോര്‍ഡാണ് പ്രമേയം പാസാക്കിയത്.