ചിങ്ങപുലരിയില്‍ കാളവണ്ടിയുമായി ഘോഷയാത്ര
അത്തോളി: യുവ കര്‍ഷകരെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിപ്പിക്കാന്‍ കൂടുതല്‍ സബ്‌സിഡി അനിവാര്യമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍. അത്തോളി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മാറി വരുന്ന സര്‍ക്കാറുകള്‍ എല്ലാ കാലത്തും കര്‍ഷകര്‍ക്ക് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചും നടപ്പിലാക്കിയും പ്രോത്സാഹിപ്പിക്കാറുണ്ട്. എന്നാല്‍ ഞങ്ങളും കൃഷിയിലേക്ക് എന്ന പരിപാടിയില്‍ യുവ കര്‍ഷകരെ കിട്ടുന്നില്ല, സബ്‌സിഡി കൂട്ടാത്തതാണ് ഇവരെ കൃഷിയിലേക്ക് എത്തിക്കാന്‍ കഴിയാത്തത്.
വാഴ കൃഷിക്ക് ഇപ്പോള്‍ ഒരു വാഴയ്ക്ക് 10 ശതമാനം മാത്രമാണ് സബ്‌സിഡി. എല്ലാം സഹിച്ച് കൃഷി ചെയ്യാന്‍ യുവ തലമുറ കടന്ന് വരില്ല. ഇതിനെല്ലാം മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഷീബ രാമചന്ദ്രന്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് സന്ദീപ് കുമാര്‍ നാലുപുരക്കല്‍ അധ്യക്ഷ വഹിച്ചു. കൃഷിയിടം ഉദ്ഘാടനം, വിളംബര ജാഥ, മികച്ച കര്‍ഷകരെ ആദരിക്കല്‍ എന്നിവയും നടന്നു.
ചിങ്ങ പുലരിയെ വരവേല്‍ക്കാന്‍ കാളവണ്ടിയുടെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. പുലിക്കളിയും ചെണ്ടമേളവുമായി ഘോഷയാത്ര കുടക്കല്ല് നിന്നാരംഭിച്ച് പഞ്ചായത്ത് ഓഫിസിന് സമീപം സമാപിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തില്‍, ഷീബശ്രീധരന്‍, സുധ കാപ്പില്‍, ബിന്ദു രാജന്‍, സുനീഷ് നടുവിലയില്‍, എ.എം സരിത, ഫൗസിയ ഉസ്മാന്‍, ടി.കെ വിജയന്‍, രാജേഷ് കൂട്ടാക്കില്‍, അബ്ദുല്‍ അസീസ് കരിമ്പയില്‍, നളിനാക്ഷന്‍ പുറത്തലി, അബു മാസ്റ്റര്‍ കൂമുള്ളി, ഉണ്ണി മൊടക്കല്ലൂര്‍, ഗണേശന്‍ തെക്കേടത്ത്, പി. ദിനേശന്‍, ചന്ദ്രന്‍ പൊയിലില്‍, രത്‌നാകരന്‍, വി.കെ ജയപ്രകാശന്‍, കൊല്ലോത്ത് കൃഷ്ണന്‍, ദേവദാസന്‍ വയ്യോക്കില്‍, ഗിരീഷ് ത്രിവേണി എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫിസര്‍ കെ.ടി സുവര്‍ണശ്യാം സ്വാഗതവും കൃഷി അസിസ്റ്റന്റ് ബി.ബിനി നന്ദിയും പറഞ്ഞു.