കോഴിക്കോട്: കര്‍ഷക മോര്‍ച്ച നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിങ്ങം ഒന്ന് കാര്‍ഷികോത്സവത്തിന്റെ ഭാഗമായി 22 കര്‍ഷകര്‍ക്ക് മൊമെന്റോയും ഡബിള്‍ മുണ്ടും നല്‍കി ആദരിച്ചു. തെങ്ങിന്‍ തൈ വിതരണവും നടത്തി. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് രാമദാസ് മണലേരി ഉദ്ഘാടനം ചെയ്തു. നരേന്ദ്രമോദിയുടെ ഭരണം കര്‍ഷകരുടെ സുവര്‍ണക്കാലമാണെന്നും ആത്മനിര്‍ഭറിലൂടെ ഇന്ത്യയെ കാര്‍ഷിക രാജ്യമാക്കി സ്വയം പര്യാപ്തമാക്കാനുള്ള നടപടികളുമായി മോദി സര്‍ക്കാര്‍ മുന്നോട്ട് പോവുമ്പോള്‍ പരാശ്രയ സംസ്ഥാനമാക്കി കേരളത്തെ തകര്‍ക്കുന്ന നടപടിയാണ് പിണറായി സര്‍ക്കാറിന്റേതെന്ന് അദേഹം പറഞ്ഞു.
ഫസല്‍ യോജന, കിസാന്‍ ക്രഡിറ്റ് കാര്‍ഡ് എന്നിവയുടെ ഫലം കര്‍ഷകര്‍ പരമാവധി പ്രയോജനപ്പെടുത്തണമന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി. പ്രജോഷ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ. ഷൈബു മുഖ്യപ്രഭാഷണം നടത്തി. മഹിള മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കൗണ്‍സിലര്‍ നവ്യ ഹരിദാസ്, ജില്ല സെക്രട്ടറി കൗണ്‍സിലര്‍ അനുരാധ തായാട്ട്, കൗണ്‍സിലര്‍മാരായ എന്‍.ശിവപ്രസാദ്, സി.എസ് സത്യഭാമ, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എന്‍.പി പ്രകാശന്‍, പ്രവീണ്‍ തളിയില്‍, മണ്ഡലം വൈസ് പ്രസിഡന്റുമാരായ എം.ജഗനാഥന്‍, ലതിക ചെറോട്ട്, സെക്രട്ടറി പി.കെ മാലിനി കര്‍ഷക മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി. എ.പി പുരുഷോത്തമന്‍, ട്രഷറര്‍ ടി. ജയേഷ്, സെല്‍ കണ്‍വീനര്‍ ടി. അര്‍ജുന്‍, മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം റൂബി പ്രകാശന്‍, മണ്ഡലം സെക്രട്ടറി രാജശ്രീ സന്തോഷ്, ബി.ജെ.പി ഏരിയ പ്രസിഡന്റുമാരായ മധു കാമ്പുറം, ടി.പി സുനില്‍ രാജ്, പി. സോജിന, ജനറല്‍ സെക്രട്ടറിമാരായ മാലിനി സന്തോഷ്, പി. ശശീന്ദ്ര ബാബു, സെക്രട്ടറി ടി. ശ്രീകുമാര്‍ കര്‍ഷക മോര്‍ച്ച ഏരിയ പ്രസിഡന്റ് കണ്ണനുണ്ണി, ജനറല്‍ സെക്രട്ടറി ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.