പെരുമ്പിലാവ്: കേരളത്തിന്റെ കാര്‍ഷിക സംസ്‌കൃതി തിരിച്ചുപിടിക്കാനും ജൈവകൃഷിയിലൂടെ ആരോഗ്യമുള്ള ജനതയെ വളര്‍ത്തിയെടുക്കാനും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തി നാടിന്റെ പൈതൃകം കാക്കാനും ഒരു നവയുവ ജനത മുന്നോട്ട് വരണമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു.
പ്രകൃതി സംരക്ഷണ സംഘം തൃശൂര്‍ ജില്ലാ കമ്മിറ്റി പള്ളിക്കുളം കാര്യാട്ട് ഭവനില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണവും യുവ കര്‍ഷകയ്ക്കുള്ള അവാര്‍ഡ് ചടങ്ങും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. പ്രകൃതി സംരക്ഷണസംഘം ജില്ലാ സെക്രട്ടറി ഷാജി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മികച്ച യുവ കര്‍ഷക ഷാഹിദ സ്വാലിഹിനെ അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വൃക്ഷതൈകളും നല്‍കിയാണ് ആദരിച്ചത്.
വിമുക്ത ഭടന്‍ എം.കെ വേലായുധന്‍, മുനവ്വരിയ്യ സ്‌കൂള്‍ അധ്യാപകന്‍ ഷമീം അഹമ്മദ്, പള്ളിക്കുളം മഹല്ല് പ്രസിഡന്റ് എം.കെ കുഞ്ഞു മുഹമ്മദ് എം.കെ അപ്പു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഷാജിത സ്വാലിഹിന്റെ വേറിട്ട കൃഷിയിടം സന്ദര്‍ശിച്ചു.