കാസര്‍കോട്: കൊച്ചിയിലെ കാക്കാനാട്ടെ ഫ്‌ളാറ്റില്‍ യുവാവിനെ കൊന്ന സംഭവത്തില്‍ പ്രതി അര്‍ഷാദിനെ കാസര്‍ക്കോട് കോടതിയില്‍ ഹാജരാക്കും. അര്‍ഷാദിനെയും സുഹൃത്തായ അശ്വന്തിനെയും ലഹരി മരുന്ന് കേസിലാണ് കോടതയില്‍ ഹാജരാക്കുക. പിടികൂടുമ്പോള്‍ അര്‍ഷാദിന്റെ കൈയില്‍ ഹാഷിഷ് ഓയിലും ഒരു കിലോ കഞ്ചാവും ഉണ്ടായിരുന്നു. ഇതിന്റെ പേരിലാണ് കാസര്‍ക്കോട് പോലിസ് കേസെടുത്തത്.
കോടതിയില്‍ ഹാജരാക്കിയതിനു ശേഷം കോടതി അനുമതിയോടെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ലഹരി തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലിസ്.
മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെ കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വൈകിട്ടോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഫ്‌ളാറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സജീവ് കൃഷ്ണയുടെ മൃതദേഹം. അതിക്രൂരമായാണ് സജീവ് കൃഷ്ണയെ കൊലപ്പെടുത്തിയത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. പൈപ്പ് ഡെക്റ്റിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്. തലയിലും കഴുത്തിലും കത്തി ഉപയോഗിച്ച് കുത്തി പരുക്കേല്‍പ്പിച്ചെന്നാണ് കണ്ടെത്തല്‍. പോസ്റ്റ്മോര്‍ട്ടത്തിന്റെ ഭാഗമായുള്ള പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ശരീരത്തില്‍ 20ലധികം മുറിവുകളുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.