പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് മന്ത്രി ആര്‍. ബിന്ദു

പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് മന്ത്രി ആര്‍. ബിന്ദു

തിരുവനന്തപുരം: പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. കണ്ണൂര്‍ സര്‍വകലാശാലയ്ക്കാണ് ഇതിനുള്ള പൂര്‍ണ അധികാരം. മാനദണ്ഡമനുസരിച്ചാണ് നിയമനങ്ങള്‍ നടന്നിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. അതേസമയം, പ്രിയ വര്‍ഗീസ് ഉള്‍പ്പെട്ട കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടിക സ്റ്റേ ചെയ്ത ഗവര്‍ണറുടെ നടപടിക്കെതിരെ കോടിതിയെ സമീപിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍.

കണ്ണൂര്‍ സര്‍വകലാശാല ചട്ട പ്രകാരം സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നാണ് വിസിയുടെ വാദം. കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍നടപടികള്‍ മറ്റന്നാളെന്ന് വിസി പറഞ്ഞു. പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞതിന് പിന്നാലെയാണ് ഗവര്‍ണറും സര്‍വകലാശാല ചാന്‍സലറുമായ ആരിഫ്് മുഹമ്മദ് ഖാന്‍ റാങ്ക്് പട്ടിക മരവിപ്പിച്ചത്

 

Share

Leave a Reply

Your email address will not be published. Required fields are marked *