കോഴിക്കോട്: പ്രവാസി ബന്ധു ഡോ: എസ്. അഹമ്മദിന്റെ സപ്തതി ആഘോഷസമാപനം 21ന് ഞായര്‍ വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം പാളയം നന്ദാവനം മുസ്‌ലിം അസോസിയേഷന്‍ ഹാളില്‍ നടക്കും. ചടങ്ങില്‍ പ്രൊഫ. പി.ജെ കുര്യന്‍ (മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ രാജ്യസഭ) അധ്യക്ഷത വഹിക്കും. ഉദ്ഘാടനവും ഭദ്രദീപം തെളിയിക്കലും ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള നിര്‍വഹിക്കും.
സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി (ജനറല്‍ സെക്രട്ടറി, ശാന്തിഗിരി ആശ്രമം) പരിചയപ്പെടുത്തും. പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ: വി.പി സുഹൈബ് മൗലവി അനുഗ്രഹ പ്രഭാഷണം നടത്തും. അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ അഡ്വ: കെ.പി ജയചന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. ഗവര്‍ണര്‍ക്കുള്ള ഉപഹാരം എസ്.പി ഫോര്‍ട്ട് ഹോസ്പിറ്റല്‍ എം.ഡി ഡോ: പി. അശോകന്‍ സമര്‍പ്പിക്കും. ഡോ: എസ്. അഹമ്മദിന് ഗവര്‍ണര്‍ ഉപഹാരം നല്‍കും. പ്രവാസി ബന്ധു ഡോ: എസ്. അഹമ്മദ് സപ്തതി സദ്ഭാവന പുരസ്‌കാര ജേതാക്കളായ ഗോകുലം ഗോപാലന്‍ എം.എസ് ഫൈസല്‍ ഖാന്‍ (എം.ഡി നിംസ് മെഡിസിറ്റി) ഹബീബ് ഏലംകുളം (സി.ഇ.ഒ ബദര്‍ അല്‍റാബി മെഡിക്കല്‍ ഗ്രൂപ്പ് സഊദി) എന്നിവര്‍ക്ക് ഗവര്‍ണര്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
എം.എല്‍.എമാരായ അഡ്വ: വി.കെ പ്രശാന്ത്, എ.കെ ഹരീന്ദ്രന്‍, പി.കെ ബഷീര്‍, മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍, മുന്‍മന്ത്രിമാരായ സി. ദിവാകരന്‍, കെ.ഇ ഇസ്മായില്‍, വി.സുരേന്ദ്രന്‍പ്പിള്ള, തിരുവനന്തപുരം താലൂക്ക് എന്‍.എസ്.എസ് പ്രസിഡന്റ് എസ്.സംഗീത് കുമാര്‍, സി.എം.പി സംസ്ഥാന സെക്രട്ടറി അഡ്വ: എം.പി സാജു, കിംസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഇ.എം നജീബ്, മുസ്‌ലിം അസോസിയേഷന്‍ പ്രസിഡന്റ് കടയറ നാസര്‍, ചലച്ചിത്രതാരം കൊല്ലം തുളസി ആശംസകള്‍ നേരും. സ്റ്റാര്‍ട്ട്അപ്പ് അവാര്‍ഡ് ഡോ: ഗ്ലോബല്‍ ബഷീര്‍ അരീബ്ര, ദേവി മോഹന്‍ തിരുവനന്തപുരം, അഡ്വ: ലേഖ ഗണേഷ് എറണാകുളം, ആദര്‍ശ് തിരുവനന്തപുരം എന്നിവര്‍ക്ക് സമ്മാനിക്കും. ആഘോഷകമ്മിറ്റി അഡ്വ: ഐ.ബി സതീഷ് എം.എല്‍.എ സ്വാഗതവും കലാപ്രേമി ഗ്രൂപ്പ് ചെയര്‍മാന്‍ കലാപ്രേമി ബഷീര്‍ ബാബു നന്ദിയും പറയും.