കേരള പ്രൈവറ്റ് സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ ധര്‍ണ നടത്തും

കേരള പ്രൈവറ്റ് സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ ധര്‍ണ നടത്തും

കോഴിക്കോട്: പാഠപുസ്തക വിതരണവും ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ 20ന് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറുടെ ഓഫിസിന് മുമ്പില്‍ ധര്‍ണ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഗഫൂറും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സുധീഷ്.കെയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

9,10 ക്ലാസുകളിലെ പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക പ്രശ്‌നം നേരിടുകയാണ്. പുസ്തകമാറ്റം മൂലം വില്‍ക്കാനാവാതെ സ്‌കൂളുകളില്‍ കെട്ടിക്കിടക്കുന്ന പുസ്തകങ്ങളുടെ വിലയും, 18 ശതമാനം പലിശയും ചേര്‍ത്തടക്കണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ഏഴുലക്ഷം രൂപവരെ അടക്കേണ്ടതായി പലര്‍ക്കും നോട്ടീസ് ലഭിച്ചിരിക്കുകയാണ്. പാഠപുസ്തകങ്ങള്‍ ബാക്കിവരുന്നതിന്റെ കുടിശ്ശിക പ്രധാനധ്യാപകരില്‍നിന്ന് ഈടാക്കുമെന്ന ഉത്തരവ് പിന്‍വലിക്കണം. ഉച്ചഭക്ഷണത്തിന് 2016ല്‍ കണക്കാക്കിയ തുകയാണ് ഇപ്പോഴും അനുവദിക്കുന്നത്.

ഇന്നത്തെ വില നിലവാരമനുസരിച്ച് ഈ തുകക്ക് ഭക്ഷണം തയ്യാറാക്കി നല്‍കാന്‍ പ്രയാസമാണ്. ഇക്കാര്യത്തിലും പ്രഥമാധ്യാപകര്‍ കടക്കെണിയില്‍പ്പെടുകയാണ്. ഉച്ചഭക്ഷണ വിതരണവും കെട്ടിക്കിടക്കുന്ന പാഠപുസ്തകങ്ങളുടെ സാമ്പത്തിക ബാധ്യതയില്‍നിന്നും പ്രഥമാധ്യാപകരെ ഒഴിവാക്കണമെന്നുമവര്‍ കൂട്ടിച്ചേര്‍ത്തു. ഹസ്സന്‍.സി.സി, ഫൈസല്‍.വി.കെ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *