മാഹി: പ്രമുഖ കോണ്‍ഗ്രസ് നേതാവും സഹകരണ പ്രസ്ഥാനങ്ങളുടെ അമരക്കാരനും സാമൂഹ്യ-സാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന കെ.ടി.കെ ബാലകൃഷ്ണന്റെ എട്ടാം ചരമവാര്‍ഷികം വിപുലമായ പരിപാടികളോടെ ആചരിച്ചു. സത്യന് കേളോത്ത് അധ്യക്ഷത വഹിച്ചു. രമേശ് പറമ്പത്ത് എം.എല്‍.എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.പി വിനോദ്, കെ. മോഹനന്, പായറ്റ അരവിന്ദന്, അഡ്വ: എ.പി അശോകന്, എം.എ കൃഷ്ണന്, എം.ശ്രീജയന്‍,
ചാലക്കര പുരുഷു, കെ.വി സന്ദീപ് എന്നിവര്‍ സംസാരിച്ചു.