- അഞ്ചിന് മുന്‍പ് ശമ്പളം നല്‍കണമെന്ന് യൂണിയനുകള്‍
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ശമ്പള വിതരണം സംബന്ധിച്ച് സര്‍ക്കാരും തൊഴിലാളി യൂണിയനുമായുള്ള ചര്‍ച്ച ഇന്ന് നടക്കും. ഇന്നലെ നടന്ന ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് മന്ത്രി ആന്റണി രാജുവിന്റെയും ശിവന്‍കുട്ടിയുടെയും നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുക. അതേസമയം കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം അഞ്ചാം തീയതിക്ക് മുന്‍പായി നല്‍കണം എന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് യൂണിയനുകള്‍ അറിയിച്ചിരുന്നു.
കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി ആന്റണി രാജുവിന്റെയും ശിവന്‍കുട്ടിയുടെയും നേതൃത്വത്തില്‍ ഇന്നലെ ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച ധാരണയില്‍ എത്താതെ പിരിഞ്ഞിരുന്നു. കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ ആവശ്യമുള്ളതിനാലാണ് ഇന്ന് വീണ്ടും ചര്‍ച്ച നടത്തുന്നത്. ശമ്പളം അഞ്ചാം തീയതിക്ക് നല്‍കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് മൂന്ന് യൂണിയനുകളും ഇന്നലെയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ല എന്ന നിലപാടിലാണ് യൂണിയനുകള്‍. ഇന്നലെ ചര്‍ച്ചയില്‍ അംഗീകരിക്കാന്‍ കഴിയാത്ത ചില കാര്യങ്ങള്‍ ഉണ്ടെന്നും വിയോജിപ്പ് ഇന്ന് ചര്‍ച്ച ചെയ്യുമെന്നും സി.ഐ.ടി.യു പറഞ്ഞു.