കഴിഞ്ഞ ആറ് വര്‍ഷത്തെ നിയമനങ്ങള്‍ പരിശോധിക്കണം: വി.ഡി സതീശന്‍

കഴിഞ്ഞ ആറ് വര്‍ഷത്തെ നിയമനങ്ങള്‍ പരിശോധിക്കണം: വി.ഡി സതീശന്‍

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ അസി. പ്രൊഫസര്‍ നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍വകലാശാലകളില്‍ പാര്‍ട്ടി ബന്ധുക്കളെ കുത്തിത്തിരുകനാണ് സി.പി.എം ശ്രമം. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള കഴിഞ്ഞ ആറ് വര്‍ഷത്തെ സര്‍വകലാശാല നിയമനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
കേരള നിയമസഭ 1996ല്‍ പാസാക്കിയ കണ്ണൂര്‍ സര്‍വകലാശാല നിയമത്തിലെ സെക്ഷന്‍ ഏഴ് പ്രകാരം ഇത്തരം നിയമനങ്ങളില്‍ ഗവര്‍ണര്‍ക്ക് ഇടപെടാം. നിയമപ്രകാരമാണ് ഗവര്‍ണര്‍ ഇടപെട്ടത്. നിയമപ്രകാരമല്ലങ്കില്‍ പ്രതിപക്ഷം അതിനെ പിന്തുണക്കില്ലായിരുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാര്‍ സര്‍വകലാശാലകളിലെ നോണ്‍ ടീച്ചിങ് നിയമനങ്ങള്‍ പി.എസ്. സിക്ക് വിട്ടിരുന്നു. അത് കൊണ്ട് ആ മേഖലയിലെ അഴമതിയും സ്വജന പക്ഷപാതവും ഇല്ലാതായി. ഇനി ടീച്ചിംഗ് മേഖലയിലെ നിയമനങ്ങള്‍ കൂടി പി എസ് സിക്ക് വിടണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
നീതി തേടി ഹൈക്കോടതിയില്‍ പോകുമെന്നാണ് പറയുന്നത്. ഹൈക്കോടതിയില്‍ പോകുന്നത് അനീതി തേടിയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *