മാഹി: സ്വാഭാവിക ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനായുള്ള ശുചിത്വ സാഗരം സുന്ദരതീരം പദ്ധതിയുടെ ബോധവത്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ന്യൂ മാഹി ഗ്രാമപഞ്ചായത്തില്‍ കടലോര നടത്തം സംഘടിപ്പിച്ചു. മാഹി പാലത്തില്‍നിന്നും ആരംഭിച്ച് പരിമഠം ബീച്ചിലവസാനിച്ച പരിപാടിയുടെ ഉദ്ഘാടനം തലശ്ശേരി എം.എല്‍.എ അഡ്വ.എ.എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്ത്തു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അര്‍ജുന്‍ പവിത്രന്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ പി.വി പ്രീത, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ അനീഷ് കുമാര്‍. എ, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് അസി. എന്‍ജിനീയര്‍ അജിത്ത്, കോസ്റ്റല്‍ പോലിസ് എ.എസ്.ഐ രജീഷ്, സിവില്‍ പോലിസ് ഓഫിസര്‍ രതീഷ്, കോസ്റ്റല്‍ വാര്‍ഡന്‍ സുകേന്ദ് , മത്സ്യഫെഡ് പ്രോജക്ട് ഓഫിസര്‍ കമാരി നൈവേദ്യ, ഹരിതകര്‍മസേന, കുടുംബശ്രീ അംഗങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍, പഞ്ചായത്ത് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു. ന്യൂ മാഹി എം.എം ഹൈസ്‌കൂളിലെ നൂറോളം എന്‍.സി.സി കാഡറ്റുകള്‍ ബാന്‍ഡ് മേളത്തോടെ കടലോര നടത്തത്തിന് മിഴിവേകി.