കോഴിക്കോട്: ഓണം ഖാദി മേളയോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും കേരളത്തിലെ ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് നടപ്പിലാക്കുന്ന ഓണം സമ്മാന പദ്ധതിയുടെ ആഴ്ചതോറും ജില്ലാടിസ്ഥാനത്തില്‍ നടത്തുന്ന നറുക്കെടുപ്പിന്റെ രണ്ടാം ഘട്ടം മിഠായിത്തെരുവിലെ ഖാദി ഗ്രാമോദ്യോഗ് എമ്പോറിയത്തില്‍വച്ച് കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍ നിര്‍വഹിച്ചു. ഖാദി ഗ്രാമോദ്യോഗ് എമ്പോറിയത്തില്‍നിന്നും വില്‍പ്പന നടത്തിയ കൂപ്പണ്‍ നമ്പര്‍ 301021 – അബ്ദുല്‍ റസാക്ക് (പന്നിയങ്കര) സമ്മാനര്‍ഹനായി. കെ.വി.ഐ.ബി പ്രൊജക്ട് ഓഫീസര്‍ ഷിബി.കെ ചടങ്ങില്‍ അധ്യക്ഷയായിരുന്നു. കോഴിക്കോട് സര്‍വോദയ സംഘം പ്രസിഡന്റ് കെ.കെ മുരളീധരന്‍ കോഴിക്കോട് സര്‍വോദയ സംഘം ട്രഷറര്‍ എം.കെ ശ്യാംപ്രസാദ് എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു. സംഘം സെക്രട്ടറി പി. വിശ്വന്‍ സ്വാഗതവും എമ്പോറിയം മാനേജര്‍ എന്‍. കൃഷ്ണകുമാരന്‍ നന്ദിയും പറഞ്ഞു.