എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന് ഇന്ന് തുടക്കം

എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന് ഇന്ന് തുടക്കം

ഫറോക്ക്: 29ാമത് എഡിഷന്‍ കോഴിക്കോട് ജില്ലാ സാഹിത്യോത്സവ് ഇന്ന് തുടങ്ങും. കുടുംബങ്ങളില്‍ നടന്ന ഫാമിലി സാഹിത്യോത്സവ്, ബ്ലോക്ക്, യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ സാഹിത്യോത്സവുകള്‍ക്കു ശേഷമാണ് ജില്ലാ സാഹിത്യോത്സവ് നടക്കുന്നത്. സാഹിത്യോത്സവിന്റെ ഉദ്ഘാടന സംഗമം സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളുടെ അധ്യക്ഷതയില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. കവി വീരാന്‍ കുട്ടി മുഖ്യാതിഥിയാകും. റാശിദ് ബുഖാരി ഇരിങ്ങണ്ണൂര്‍ സന്ദേശ പ്രഭാഷണം നടത്തും.

ഫറോക്ക് മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍.റാസിക്ക്, രാമനാട്ടുകര മുനിസിപ്പല്‍ ചെയര്‍മാന്‍ സുരേഷ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ വി.എന്‍ കോയ മാസ്റ്റര്‍, ഫറോക് നഗരസഭ വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ സുമേഷ്, വാര്‍ഡ് മെമ്പര്‍ അന്‍വര്‍ അലി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ജി.അബൂബക്കര്‍, എസ്.വൈ.എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അബ്ദുറഷീദ് സഖാഫി കുറ്റ്യാടി, എസ്.എം.എ ജില്ലാ സെക്രട്ടറി കുഞ്ഞബ്ദുള്ള കടമേരി, എസ്.ജെ. എം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ നാസര്‍ സഖാഫി അമ്പലക്കണ്ടി, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഹാമിദ് അലി സഖാഫി, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് നിയാസ് എന്നിവര്‍ സംസാരിക്കും.

സാഹിത്യോത്സവ് വേദിയില്‍ നടക്കുന്ന സാംസ്‌കാരിക സംഗമത്തില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. ‘യു.എ ഖാദര്‍: തൃക്കോട്ടൂരുകാരന്റെ കഥപോലൊരു ജീവിതം, ലോക സംസ്‌കൃതിക്ക് മുസ്ലിംകള്‍ സമ്മാനിച്ചത്, എഴുത്തിലെ പുതുവഴികള്‍’ തുടങ്ങിയ ചര്‍ച്ചകള്‍ക്ക് സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. പി.സുരേന്ദ്രന്‍, കെ.ഇ.എന്‍, ശംസുദ്ദീന്‍ മുബാറക്, വിമീഷ് മണിയൂര്‍, മുഹമ്മദലി കിനാലൂര്‍, കെ.ബി ബഷീര്‍, ശഹബാസ് ചളിക്കോട്, മുജീബ് സുറൈജി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.

സാഹിത്യോത്സവിനോടനുബന്ധിച്ച് ഇന്ന് നടക്കുന്ന ആത്മീയ സംഗമത്തില്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. നാളെ നടക്കുന്ന പ്രാസ്ഥാനിക സമ്മേളനം സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി, കോടമ്പുഴ ബാവ മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് കെ.വി തങ്ങള്‍, സയ്യിദ് ഹബീബ് ബുഖാരി, സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, സയ്യിദ് മുത്തുക്കോയ തങ്ങള്‍ അഴിഞ്ഞിലം, ഹംസക്കോയ ബാഖവി കടലുണ്ടി, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, പി. എ.കെ മുഴപ്പാല തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ഞായറാഴ്ച വൈകിട്ട് നടക്കുന്ന സമാപന സംഗമം സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സ്വഫ്വാന്‍ സഖാഫി പൊക്കുന്ന് അധ്യക്ഷവഹിക്കും. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഐ.പി. ബി ഡയറക്ടര്‍ എം.അബ്ദുല്‍ മജീദ് അനുമോദന പ്രഭാഷണം നടത്തും. അബ്ദുറഹ്മാന്‍ ബാഖവി, സയ്യിദ് അബ്ദുസ്സ്വബൂര്‍ ബാഹസന്‍ അവേലം, യൂസുഫ് സഖാഫി, അബ്ദുല്‍ കലാം മാവൂര്‍, കരീം ഹാജി, സയ്യിദ് ഫാറൂഖ് തങ്ങള്‍, സി.ആര്‍.കെ മുഹമ്മദ്, സി.പി ഉബൈദുല്ല സഖാഫി സംബന്ധിക്കും. സമാപന സംഗമത്തിന് ഡോ. എം.എസ് മുഹമ്മദ് സ്വാഗതവും സലീം സഖാഫി കൈമ്പാലം നന്ദിയും പറയും.

 

Share

Leave a Reply

Your email address will not be published. Required fields are marked *