ഷാജഹാന്‍ കൊലപാതകം: കേസിലെ എട്ടു പേരും പിടിയില്‍

ഷാജഹാന്‍ കൊലപാതകം: കേസിലെ എട്ടു പേരും പിടിയില്‍

പാലക്കാട്: മലമ്പുഴ മരുതറോഡിലെ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളും അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാവിലെ രണ്ടു പേരെയും പിന്നീട് ആറു പേരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടിയതായി പോലിസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം മൂന്ന് സംഘങ്ങളായാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞത്. മലമ്പുഴ കവയ്ക്കടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍ കൊലപാതകത്തില്‍ നേിരട്ട് പങ്കെടുത്തവരടക്കം പിടികൂടിയവരിലുണ്ട്.

കൊലപാതകത്തിന് ശേഷം പ്രതികള്‍ പലയിടങ്ങളിലായാണ് ഒളിവില്‍ കഴിയുന്നതെന്ന് പോലിസിന് സൂചന ലഭിച്ചിരുന്നു. ഇതിന്‍പ്രകാരം വിവിധ സംഘങ്ങളായാണ് അന്വേഷണസംഘം പരിശോധന നടത്തിയത്. ഇവരെ നാലിടങ്ങളിലായി ചോദ്യം ചെയ്ത് വരികയാണ്. മലമ്പുഴ പൊലീസ് സ്റ്റേഷനിലും ജില്ലാ പൊലീസ് ആസ്ഥാനത്തുമാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്.
ഷാജഹാന്റെ വധം രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ബിജെപി പ്രവര്‍ത്തകരാണ് കൃത്യം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *