കോഴിക്കോട്: രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി സുപ്രീം കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി 19,20,21 തിയതികളില്‍ ഒപ്പു ശേഖരണം നടത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ജനകീയ ഹരജി സമര്‍പ്പിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി റസാഖ് പാലേരി വാര്‍ത്താ സമ്മേളനത്തല്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുന്ന ആയിരക്കണക്കിന് വ്യക്തികളെ യു.എ.പി.എ, എന്‍.എസ്.എ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ജയിലിലടക്കുകയാണ്. അക്കാഡമീഷ്യര്‍ വിദ്യാര്‍ത്ഥികള്‍, പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ജയിലിലുകളില്‍ കഴിയുകയാണ്. യു.എ.പി.എ, അഫ്‌സ്പ തുടങ്ങിയ നിയമങ്ങള്‍ റദ്ദാക്കുക, ഫെഡറല്‍ വ്യവസ്ഥയെ കാറ്റില്‍പറത്തുന്ന എന്‍.ഐ.എ സംവിധാനം പിരിച്ചുവിടണം. കേരളത്തില്‍ ആയിരം കേന്ദ്രങ്ങളില്‍ ഒപ്പ് ശേഖരണം നടത്തും. സംസ്ഥാനതല ഉദ്ഘാടനം റിട്ട:ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ നിര്‍വഹിക്കും. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് എ.പി വേലായുധന്‍, ജില്ലാ സെക്രട്ടറി മുസ്തഫ പാലാഴിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.