ഭാര്യയെ മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്ത് അധിക്ഷേപിക്കുന്നത് ക്രൂരതയാണ്: ഹൈക്കോടതി

ഭാര്യയെ മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്ത് അധിക്ഷേപിക്കുന്നത് ക്രൂരതയാണ്: ഹൈക്കോടതി

കൊച്ചി: തന്റെ സങ്കല്‍പ്പത്തിനനുസരിച്ച് ഉയരാന്‍ സാധിക്കുന്നില്ലെന്നും മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്ത് അധിക്ഷേപിക്കുന്നതും ഭാര്യയോട് ഭര്‍ത്താവ് ചെയ്യുന്ന സഹിക്കാനാവാത്ത ക്രൂരതയാണെന്ന് ഹൈക്കോടതി. ഭര്‍ത്താവില്‍ നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റം മതി ഭാര്യക്ക് വിവാഹമോചനത്തിന് എന്ന് കോടതി പ്രസ്താവിച്ചു. യുവതിയുടെ ഹരജി പരിഗണിച്ച് വിവാഹമോചനം അനുവദിച്ച കുടുംബകോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച ഹരജി തള്ളിയാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

നേരത്തെ ദമ്പതിമാര്‍ തമ്മില്‍ ശാരീരിക ബന്ധമില്ലെന്ന കാരണം മുഖവിലക്കെടുത്താണ് വിവാനമോചനം അനുവദിച്ചിരുന്നത്. എന്നാല്‍, ഭര്‍ത്താവില്‍ നിന്നും നേരിടുന്ന മാനസിക ക്രൂരതയും വിവാഹമോചനത്തിന് പര്യാപ്തമാണെന്ന് ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, സി.എസ് സുധ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.

തന്റെ സങ്കല്‍പ്പത്തിനൊത്ത് ഭാര്യ ഉയരുന്നില്ലെന്നുള്ള നിരന്തരമായ കുറ്റപ്പെടുത്തലും മറ്റ് സ്ത്രീകളുമായുള്ള താരതമ്യപ്പെടുത്തലും ഏതൊരു ഭാര്യയ്ക്കും സഹിക്കാവുന്നതിനും അപ്പുറമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഭര്‍ത്താവിന്റെ ഭാഗത്ത് നിന്ന് അവഗണനയും താല്‍പ്പര്യക്കുറവും ശാരീരിക ആകര്‍ഷണമില്ലെന്ന് അധിക്ഷേപിച്ച് ഭാര്യയുമായി ശാരീരിക ബന്ധത്തിന് ഭര്‍ത്താവ് തയ്യാറായിരുന്നില്ലെന്നുമുള്ള കാര്യം കോടതിക്ക് ബോധ്യപ്പെട്ടതായും പറഞ്ഞു. ഭര്‍ത്താവില്‍ നിന്നുള്ള മാനസികക്രൂരത എന്ന കാരണം മുന്‍നിര്‍ത്തി ഭര്‍ത്താവിന്റെ ഹരജി കോടതി നിരാകരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *