കുരുവട്ടൂര്‍: ഭക്ഷ്യമേഖലയില്‍ സ്വയംപര്യാപ്തത നേടുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷകദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരെ ആദരിച്ചും കാര്‍ഷിക മേഖലയുടെ പ്രാധാന്യം വിശദീകരിച്ചും ജനങ്ങളെ കര്‍ഷക ആഭിമുഖ്യമുള്ള ഒരു സമൂഹമാക്കി പുനര്‍സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സരിത അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന കൃഷി നടീല്‍ ഉദ്ഘാടനം സിനിമാതാരം സുധീഷ് നിര്‍വഹിച്ചു. സുധീഷ് കേളോട്ടുതാഴം എന്ന യുവ കര്‍ഷകന്റെ മച്ചക്കുളം പ്രദേശത്തുള്ള കൃഷിയിടത്തിലായിരുന്നു നടീല്‍. ചടങ്ങില്‍ മുതിര്‍ന്ന കര്‍ഷകരെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ശശിധരന്‍, സ്ഥിരംസമിതി അംഗങ്ങളായ സിന്ധു പ്രദോഷ്, യു. പി സോമനാഥന്‍, എം.കെ ലിനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. ജയപ്രകാശ്, മീന ടി. കെ, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി. ആര്‍ രമാദേവി, കൃഷി ഓഫിസര്‍ ടി. രൂപക്ക്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ രൂപാ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.