പാഠ്യ പദ്ധതി പരിഷ്‌ക്കരണം നയങ്ങൾ സമീപനങ്ങൾ സെമിനാർ നാളെ

പാഠ്യ പദ്ധതി പരിഷ്‌ക്കരണം നയങ്ങൾ സമീപനങ്ങൾ സെമിനാർ നാളെ

  • കോഴിക്കോട്: പാഠ്യ പദ്ധതി പരിഷ്‌ക്കരണം നയങ്ങൾ സമീപനങ്ങൾ എന്ന വിഷയത്തിൽ കെഎസ്ടിയു  സംഘടിപ്പിക്കുന്ന               വിദ്യാഭ്യാസ സെമിനാർ നാളെ  ഉച്ചക്ക് 2:30ൻ കെ. പി. കേശവമേനോൻ ഹാളിൽ  നടക്കുമെന്ന്.  സംഘാടക സമിതി ചെയർമാൻ പി.കെ.അസീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെമിനാർ ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീർ മുഖ്യ പ്രഭാഷണം നടത്തും. എസ്ഇആർടി മുൻ റിസർച്ച് ഓഫീസർ ഡോ.കെ.വി.മനോജ് വിഷയാവതരണം നടത്തും. മുൻ കരിക്കുലം മെമ്പർ സി.പി ചെറിയ മുഹമ്മദ് മോഡറേറ്റർ ആയിരിക്കും. എസ്.കെ.സജീഷ് സിപിഎം, കെ.എം.അഭിജിത്ത് യൂത്ത് കോൺഗ്രസ്സ്, മുജീബ് കാടേരി യൂത്ത് ലീഗ്, അഡ്വ.പി.ഗവാസ് സിപിഐ, കരീം പടുകുണ്ടിൽ കെഎസ്ടിയു എന്നിവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ കൺവീനർ കല്ലൂർ മുഹമ്മദലി, കെഎസ്ടിയു ജില്ലാ പ്രസിഡണ്ട് കെ.എം.എ നാസർ സംബന്ധിച്ചു.

 

 

.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *