നാദാപുരം: ആസാദിക അമൃത് പദ്ധതിയുടെ ഭാഗമായി കല്ലാച്ചി ന്യൂമെറിക്ക് വൊക്കേഷണല്‍ ട്രെയിനിങ് സെന്റര്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടന്നു. പരിപാടി കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ താലൂക്ക് പ്രസിഡന്റ് എം.കെ അഷറഫ് ഉദ്ഘാടനം ചെയ്തു. ന്യൂമെറിക്ക് മാനേജിങ് ഡയറക്ടര്‍ ടി.എന്‍.കെ ഹസീന അധ്യക്ഷത വഹിച്ചു. വി.പി സജിനി, വി.സല്‍മ, വി.പി നജ്മത്ത്, ഫസീല എന്നിവര്‍ സംസാരിച്ചു. കംപ്യൂട്ടര്‍, ഫാഷന്‍ ഡിസൈനിങ്, ടൈലറിങ്, എന്‍.ഐ.ഐ.ടി.സി സ്‌പോക്കണ്‍ ഇംഗ്ലീഷ് എന്നീ കോഴ്‌സുകള്‍ പാസായ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ചടങ്ങില്‍ വച്ച് നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് വിതരണം ചെയ്തു.