ദേവസ്വം ബോര്‍ഡ് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

ദേവസ്വം ബോര്‍ഡ് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

കോഴിക്കോട്: മലബാര്‍ ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം പാതിവഴിയില്‍ അട്ടിമറിച്ച സര്‍ക്കാരിന്റേയും ദേവസ്വം ബോര്‍ഡിന്റേയും വഞ്ചനക്കെതിരേ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ സംയുക്ത സമരസമിതി മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പാസ്‌പോര്‍ട്ട് ഓഫിസ് മുന്നില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് ദേവസ്വം ബോര്‍ഡ് ഓഫിസില്‍ ദേവസ്വം കമ്മീഷണറുടെ ക്യാബിനു മുന്നിലും പ്രതിഷേധക്കാര്‍ നടത്തി. കമ്മിഷണറെ കണ്ടേ തിരിച്ചു പോവുകയുള്ളൂവെന്ന് ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് പോലിസ് ഇടപെട്ട് ഡെപ്യൂട്ടി കമ്മീഷണറുമായി ഭാരവാഹികള്‍ സംസാരിച്ചു. സമരത്തിന് സംയുക്ത സമരസമിതി ഭാരവാഹികളായ വി.വി ശ്രീനിവാസന്‍, എം.വി ശശി, പി.ശ്രീജിഷ്, ഗിരിധരന്‍ രാമനാട്ടുകര, കെ.വി പരമേശ്വരന്‍ നമ്പൂതിരി, കെ.പി കേശവന്‍ നമ്പീശന്‍, പി.നാരായണന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *