ജില്ലാ സാഹിത്യോത്സവ്; പാട്ടുവണ്ടി സംഘടിപ്പിച്ചു

ജില്ലാ സാഹിത്യോത്സവ്; പാട്ടുവണ്ടി സംഘടിപ്പിച്ചു

ഫറോക്ക്: ആഗസ്റ്റ് 18 മുതല്‍ 21 വരെ ഖാദിസിയ്യയില്‍ നടക്കുന്ന ജില്ല സാഹിത്യോത്സവിന്റെ ഭാഗമായി വഹനപ്രചരണ യാത്രയായ ‘പാട്ടുവണ്ടി’ സംഘടിപ്പിച്ചു. പന്തീരാങ്കാവില്‍ നിന്നരംഭിച്ച പാട്ടുവണ്ടി എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഹാമിദ് അലി സഖാഫി ഉദ്ഘാടനം ചെയ്തു. ഫറോക്ക് ഡിവിഷന്‍ പ്രസിഡന്റ് സ്വാദിഖ് അഹ്സനിയ അധ്യക്ഷത വഹിച്ചു. വിവിധ ഇടങ്ങളില്‍ സാഹിത്യോത്സവ് പ്രതിഭകള്‍ ഗാനാലാപനം നടത്തി. ഹാശിര്‍ സഖാഫി പുറ്റെക്കാട്, ബാദുഷ മുസ്ലിയാര്‍ തുടങ്ങിയവര്‍ കവലകളില്‍ സാഹിത്യോത്സവ് സന്ദേശം നല്‍കിക്കൊണ്ട് സംസാരിച്ചു. ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റി, ഒളവണ്ണ , കടലുണ്ടി പഞ്ചായത്തുകള്‍, കോഴിക്കോട് കോര്‍പറേഷന്റെ വിവിധ ഇടങ്ങളില്‍ പാട്ടുവണ്ടിക്ക് ഹൃദ്യമായ സ്വീകരണം ലഭിച്ചു. മുഹമ്മദ് സഊദ് പാലാഴി, അഷ്ഹദ് ഇരിങ്ങല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സയ്യിദ് റഈസ് ശാമില്‍ ഇര്‍ഫാനി, സയ്യിദ് അഹ്ദല്‍ ഹസ്സന്‍ ശാമില്‍ ഇര്‍ഫാനി, റാഷിദ് ഇരിങ്ങല്ലൂര്‍, അല്‍ഫാസ് നാഗത്തുംപാടം സംബന്ധിച്ചു. പാട്ട് വണ്ടി ചാലിയം ബീച്ചില്‍ സമാപിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *