ക്രക്ക്സ് -ഓറിയന്റേഷന്‍ ട്രെയിനിങ് പ്രോഗ്രാം

ക്രക്ക്സ് -ഓറിയന്റേഷന്‍ ട്രെയിനിങ് പ്രോഗ്രാം

കാസര്‍കോട്: ലയണ്‍സ് ഇന്റര്‍നാഷണലിന്റെ ക്രക്ക്സ് ഓറിയന്റേഷന്‍ ട്രെയിനിങ്ങിന്റെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ ആതിഥേയത്വത്തില്‍ ക്യാപിറ്റല്‍ ഇന്‍ ഹാളില്‍ സംഘടിപ്പിച്ചു.ഡിസ്ട്രിക് ഗവര്‍ണര്‍ ഡോക്ടര്‍ പി സുധീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അഡീഷണല്‍ കാബിനറ്റ് സെക്രട്ടറി വി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. വൈസ് ഗവര്‍ണര്‍ കെ.വി രാമചന്ദ്രന്‍ , ജില്ലാ സെക്രട്ടറി ടൈറ്റസ് തോമസ്, റീജിയന്‍ ചെയര്‍പേഴ്‌സന്‍ സുകുമാരന്‍ നായര്‍, സോണ്‍ ചെയര്‍പേഴ്‌സന്‍മാരായ അഡ്വ. സുധീര്‍ നമ്പ്യാര്‍, എം.ബി.എം അഷ്‌റഫ്, ക്ലബ്ബ് പ്രസിഡന്റ് ആഷിഫ് മാളിക , സെക്രട്ടറി മുഹമ്മദ് റാഷിദ് , ട്രഷറര്‍ സജ്ജാദ് എന്നിവര്‍ പ്രസംഗിച്ചു. വി. വേണുഗോപാല്‍ , പ്രൊഫ സി.കെ പ്രദീപ് , വി.സിദ്ധാര്‍ത്ഥന്‍ , എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് ബോവിക്കാനത്ത് പുതിയ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *