എസ്.എസ്.എഫ് കണ്ണൂര്‍ ജില്ലാതല സാഹിത്യോത്സവം 18ന് തുടങ്ങും

എസ്.എസ്.എഫ് കണ്ണൂര്‍ ജില്ലാതല സാഹിത്യോത്സവം 18ന് തുടങ്ങും

തലശ്ശേരി: 1800 ഓളം വിദ്യാര്‍ത്ഥി പ്രതിഭകള്‍ മാറ്റുരക്കുന്ന 29ാമത് എസ്.എസ്.എഫ് കണ്ണൂര്‍ ജില്ല സാഹിത്യോത്സവം 18ന് വൈകിട്ട് തുടങ്ങും. നാല് ദിവസം നീളുന്ന സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്‌കാരികോത്സവം വ്യാപാര ഭവനില്‍ 4.30ന് കല്‍പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പൗരന്‍, സമരങ്ങള്‍, അവകാശങ്ങള്‍, ജീവിതം എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് ശങ്കര്‍, കെ.സി സുബിന്‍, മുഹമ്മദലി കിനാലൂര്‍ സംബന്ധിക്കും. തലശ്ശേരി, കൂത്തുപറമ്പ് സംസ്ഥാന പാതയില്‍ ചിറക്കരയിലാണ് വേദി ഒരുക്കിയിട്ടുള്ളത്, വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗശേഷിയെ വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പ്രാദേശിക തലം മുതല്‍ സംസ്ഥാനതലം വരെ വിവിധങ്ങളായ അനുബന്ധ പരിപാടികളോടെ സാഹിത്യോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 18ന് ഉച്ചയ്ക്ക് 3.30ന് ചിറക്കരയില്‍ പുസ്തകോത്സവംപ്രൊഫ. യു.സി അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്യും.
നാലിന് വ്യാപാരം, കല, സാംസ്‌ക്കാരികം വിഷയത്തില്‍ ഡോ: ഹുസൈന്‍ രണ്ടത്താണി, കാസിം ഇരിക്കൂര്‍ സംബന്ധിക്കും. വൈകിട്ട് അഞ്ചിന് 29 മുന്‍ നേതാക്കള്‍ ചേര്‍ന്ന് പ്രധാന വേദിയില്‍ പതാക ഉയര്‍ത്തും. 140 മത്സര ഇനങ്ങളില്‍ 12 വേദികളിലായാണ് മത്സരങ്ങള്‍ നടത്തുന്നത്. പതാക ഉയര്‍ത്തിയതിന് പിന്നാലെ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സണ്ണി എം. കപിക്കാട് സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. ഐ.പി.ബി ഡയറക്ടര്‍ എം.അബ്ദുല്‍ മജിദ് അരിയല്ലൂര്‍ സന്ദേശ പ്രഭാഷണം ചെയ്യും. അലിക്കുഞ്ഞി ദാരിമി, ആര്‍.പി ഹുസൈന്‍, കെ.അബ്ദുറശിദ് നരിക്കോട് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് സംവാദം, ചര്‍ച്ച, പഠനം തുടങ്ങിയ സെഷനുകള്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍, ഡോ. പി.ശിവദാസന്‍, ഡോ. പി.ജെ വിന്‍സന്റ്, പി.കെ പാറക്കടവ്, വീരാന്‍കുട്ടി, സ്വാദിഖ് സഖാഫി പെരുന്നാറ്റിരീസി, സി.കെ റാഷിദ് ബുഖാരി, മാധവന്‍ പുറച്ചേരി, ലുഖ്മാന്‍ സഖാഫി കരുവാരക്കുണ്ട്, ടി.എ അലി അക്ബര്‍, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, കെ.ബി ബഷീര്‍, ജാബിര്‍ നെരോത്ത്, മുഹമ്മദ് അനസ് അമാനി, സജീര്‍ ഇഖ്ബാല്‍, അബ്ദുറഷീദ്, സജ്ജീവ് പാനൂര്‍ പങ്കെടുക്കും. 21ന് ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന സമാപന സംഗമം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍, ജഅ്ഫര്‍ സാദിഖ് അനുമോദന പ്രഭാഷണം നടത്തും. പരിയാരം അബ്ദുറഹ്‌മാന്‍ ബാഖവി, അബ്ദുല്‍ ഹകീം സഅദി, അബ്ദുള്ളക്കുട്ടി ബാഖവി, അബ്ദുറഷീദ് ദാരിമി, വി.വി അബൂബക്കര്‍ സഖാഫി, എം.കെ ഹാമിദ് ചൊവ്വ, അബ്ദുറഹ്‌മാന്‍ കല്ലായി സംബന്ധിക്കും. പത്ര സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ടി.വി ഷംഷീര്‍ കടാങ്കോട്, റസിന്‍ അബ്ദുള്ള, സയ്യിദ് ജവാദ് സഖാഫി, പി മഹ്‌മൂദ് മാസ്റ്റര്‍, സൈഫുദ്ദീന്‍ പെരളശ്ശേരി, നൗഫല്‍ പയേരി പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *