സ്വാതന്ത്ര്യദിനത്തില്‍ അഴിയൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ആദരവ്; ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു

സ്വാതന്ത്ര്യദിനത്തില്‍ അഴിയൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ആദരവ്; ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു

അഴിയൂര്‍: ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ലോഹ്യാ സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം സമുചിതമായി ആചരിച്ചു ,അഴിയൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായി ദീര്‍ഘകാലം ജോലി ചെയ്ത് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ ശുചിത്വ പുരസ്‌ക്കാരം ലഭിച്ച നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദിനെ വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ സന്തോഷ് കുമാര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയന്‍ അധ്യക്ഷത വഹിച്ചു.

പ്രദേശത്ത് നിന്ന് എസ്.എസ്.എല്‍.സി , പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ പഞ്ചായത്ത് സെക്രട്ടറി ടി .ഷാഹുല്‍ ഹമീദ് അനുമോദിച്ചു ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.പി ബിന്ദു പച്ചക്കറി വിത്ത് വിതരണം ചെയ്തു ,പഞ്ചായത്ത് മെമ്പര്‍ ഫിറോസ് കാളാണ്ടി , പി പ്രവീണ്‍കുമാര്‍ ,ഇ ടി കെ പ്രഭാകരന്‍ , ടി.കെ അനില്‍കുമാര്‍ , ടി.പി റിനീഷ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വച്ച് അഴിയൂര്‍ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് മെമ്പര്‍ കെ.ടി.കെ അനിത പഞ്ചായത്ത് സെക്രട്ടറിക്ക് ഉപഹാരം നല്‍കി. ചടങ്ങില്‍ പങ്കെടുത്തവര്‍ ആസാദി ഗാനം ആലപിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *