കോഴിക്കോട്:കോർപറേഷൻ സ്പോർട്സ് കൗൺസിൽ രൂപീകരിക്കുന്നതിനായുള്ള തെരഞ്ഞെടുപ്പിന് ആഗസ്റ്റ് 17ന് ഉച്ചയ്ക്ക് രണ്ട് മണി വരെ നാമനിദേശ പത്രികകൾ സ്വീകരിക്കും. നാമനിർദേശ പത്രിക അതത് കോർപറേഷൻ വരണാധികാരിയുടെ ഓഫീസിൽ നിന്നും ആഗസ്റ്റ് 17 വരെ ലഭിക്കും. പത്രികകൾ വരണാധികാരിയുടെ ഓഫീസിൽ തപാൽ മുഖേന എത്തിക്കുകയോ ഓഫീസിന് മുന്നിലെ പെട്ടിയിൽ നേരിട്ട് നിക്ഷേപിക്കുകയോ ചെയ്യാം. ആഗസ്റ്റ് 23ന് ഉച്ചയ്ക്ക് രണ്ട് മണി വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാം. വൈകിട്ട് അഞ്ച് മണിക്ക് സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും.