ശ്രേഷ്ഠാദര ചടങ്ങ് വികാരനിർഭരമായി

ശ്രേഷ്ഠാദര ചടങ്ങ് വികാരനിർഭരമായി

മാഹി: ആസാദി ക അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ബി.എഡ് കോളജിൽ നടന്ന ശ്രേഷ്ഠാദര ചടങ്ങ് വികാരാർദ്രവും ആവേശോജ്വലവുമായി. മയ്യഴിയിലെ ഫ്രഞ്ച് വിരുദ്ധ വിമോചന പോരാട്ടത്തിലെ ജ്വലിക്കുന്ന ഓർമ്മയായ ധീര രക്തസാക്ഷി പി.കെ.ഉസ്മാൻ മാസ്റ്ററുടെ വിധവ പി.കെ.കദീജ നാടിൻ്റെ ആദരം രമേശ് പറമ്പത്ത് എം.എൽ.എ.യിൽ നിന്ന് ഏറ്റുവാങ്ങാനെത്തിയപ്പോൾ, കാണികളൊന്നടങ്കം ആവേശഭരിതരായി നിലയ്ക്കാത്തകരഘോഷം മുഴയ്ക്കുകയായിരുന്നു. ആദിവാസി പെൺകുട്ടിയെ സ്വന്തം മക്കളെപ്പോലെ വിദ്യാഭ്യാസം ചെയ്യിച്ച് വളർത്തി സ്വന്തം വീട്ടിൽ വെച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്യിച്ചു കൊടുത്ത തലശ്ശേരി രണ്ടാം ഗേറ്റിലെ മനുഷ്യ സ്നേഹിയായ പി.എം.സുബൈദയെ ആദരിക്കുമ്പോഴും, മതേതര മയ്യഴി ആഹ്ളാദം പ്രകടിപ്പിച്ചു.

വിവിധ തുറകളിലെ തിളക്കമാർന്ന വ്യക്തിത്വങ്ങളായ ഡോ: ഭാസ്ക്കരൻ കാരായി (ജനകീയ ചികിത്സകൻ ) കണ്ടോത്ത് അസീസ് ഹാജി (മാതൃകാ പൊതുപ്രവർത്തകൻ) ആനന്ദ് കുമാർ പറമ്പത്ത് (കല/ സാഹിത്യം ) ഒ.പി. ജയ പ്രകാശ്‌ (വൈദ്യുതി വകുപ്പ് ജീവനക്കാരൻ ) സി.എച്ച്. ബിന്ദു ( ആരോഗ്യ പ്രവർത്തക ) പ്രശാന്ത് ഒളവിലം ( സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരൻ ) സി.ദാസൻ (മുതിർന്ന മാധ്യമ പ്രവർത്തകൻ) എന്നിവരാണ് ആദരിക്കപ്പെട്ടത്..

നിർദ്ധന കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണവും നടന്നു.

 

ജനശബ്ദം പ്രസിഡണ്ട് ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. ഡോ:എൻ..കെ.രാമകൃഷ്ണൻ, കെ.കെ.അനിൽകുമാർ, , സെൻസായ് ഡോ: കെ.വിനോദ് കുമാർ സംസാരിച്ചു.

മരണാനന്തരം ശരീരാവയവങ്ങൾ ദാനം ചെയ്ത ബീന മനോഹരൻ്റെ സ്മരണക്ക് മയ്യഴിയിലെ പ്ലസ് ടു .റീജ്യണൽടോപ്പറായ (120 0 – 1199) പന്തക്കലിലെ സ്വാതി എം.സനിലിനെ സ്വർണ്ണ മെഡൽ നൽകി അനുമോദിച്ചു. മുന്നൂറ് കുടുംബങ്ങൾക്ക് ഓണക്കിറ്റുകളും നൽകി.

Share

Leave a Reply

Your email address will not be published. Required fields are marked *