വര്‍ണാഭമായ സ്വാതന്ത്ര്യ ദിനാഘോഷം മരത്തംകോട് യു.പി സ്‌കൂളില്‍ നടത്തി

വര്‍ണാഭമായ സ്വാതന്ത്ര്യ ദിനാഘോഷം മരത്തംകോട് യു.പി സ്‌കൂളില്‍ നടത്തി

മരത്തംകോട്: മാര്‍ പീലക്‌സിനോസ് മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ 75ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ നടന്നു. പ്രധാനധ്യാപിക പി.ശ്രീദേവി ടീച്ചര്‍ പതാകയുയര്‍ത്തി. സ്വാതന്ത്യദിനാഘോഷങ്ങളുടെ ഉദ്ഘാടനം കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ ഉദ്ഘാടനം ചെയ്തു. പി.ടിഎ പ്രസിഡന്റ് കരീം പന്നിത്തടം അധ്യക്ഷനായിരുന്നു. തുടര്‍ന്ന് ദേശഭക്തി ഗാനാലാപനം, റോള്‍ പ്ലേ തുടങ്ങിയ പരിപാടികള്‍ നടന്നു. സ്വാതന്ത്ര്യദിന സന്ദേശ റാലി പി.ടി.എ പ്രസിഡന്റ് കരീം പന്നിത്തടം ഫ്‌ളാഗ് ഓഫ് ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് എം.സബീന എം.പി.ടി.എ പ്രസിഡന്റ് പി.വീനി, കെ.കെ നിഷിന, അധ്യാപകരായ സി.പി ലൈലിക, യു.ടി ഷീജ, പി.എം ശൈലജ, ഫാദര്‍ സജി കുളങ്ങാട്ടില്‍, സ്റ്റെഫി സണ്ണി, ജിന ജോണ്‍, സി.എം സീനത്ത്, ഇ.എസ് ലീന, പി.ടി.എ കമ്മിറ്റിയംഗങ്ങളായ കെ.കെ നിഷീന, സി.കുര്യാക്കോസ് എം.എ ശിവദാസ്, കെ.കെ സതീശ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *