ലോഗോ ക്ഷണിച്ചു

കോഴിക്കോട്:സംസ്ഥാന വിനോദ സഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണാഘോഷം 2022’ നായി ലോഗോ സൃഷ്ടികൾ ക്ഷണിച്ചു. ഓൺലൈൻ മുഖാന്തിരം ആണ് സൃഷ്ടികൾ സ്വീകരിക്കുക. സൃഷ്ടികൾ [email protected] എന്ന ഇ.മെയിൽ വിലാസത്തിലേക്ക് ഓഗസ്റ്റ് 19ന് വൈകീട്ട് 5 വരെ സമർപ്പിക്കാവുന്നതാണ്. സമർപ്പിക്കുന്ന ഡിസൈനുകൾ പി.ഡി.എഫ് വെക്ടർ ഫോർമാറ്റിൽ ആയിരിക്കണം. ലോഗോയുടെ ആശയം വിശദീകരിക്കണം. ഒരാൾക്ക് പരമാവധി 3 ഡിസൈനുകൾ സമർപ്പിക്കാം.കൂടുതൽ വിവരങ്ങൾക്ക് 0495 2720012.

Share

Leave a Reply

Your email address will not be published. Required fields are marked *