പ്രേംനസീര്‍ സൗഹൃദ സമിതി ജി.സി.സി ചാപ്റ്ററിന്റെ ഓണനിലാവ് അരങ്ങേറി

പ്രേംനസീര്‍ സൗഹൃദ സമിതി ജി.സി.സി ചാപ്റ്ററിന്റെ ഓണനിലാവ് അരങ്ങേറി

രവി കൊമ്മേരി

അജ്മാന്‍: ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യ വാര്‍ഷിക ദിനത്തോടനുബന്ധിച്ചു പ്രേം നസീര്‍ സൗഹൃദ സമിതി ജി.സി.സി ചാപ്റ്റര്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ അജ്മാനില്‍ വച്ച് നടത്തിയ ‘ഓണനിലാവ് ‘ എന്ന കലാവിരുന്ന് ആസ്വാദകരുടെ മനം കവര്‍ന്നു. പ്രേം നസീര്‍ അഭിനയിച്ചിട്ടുള്ള സിനിമകളിലെ നിരവധി ഗാനങ്ങളും അവയുടെ ചടുലമായ നൃത്തച്ചുവടുകളും കോര്‍ത്തിണക്കിയാണ് പരിപാടി അവതരിപ്പിച്ചത്.

സംഗീത സംവിധായകന്‍ ജയന്‍, അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ജാസിം മുഹമ്മദ്, ഐസക് പട്ടാണിപറമ്പില്‍, പ്രദീപ്കുമാര്‍, ബന്നാ ചേന്നമംഗല്ലൂര്‍, നസീര്‍ വെളിയില്‍, നാസര്‍ കെ.കെ, പ്രേം നസീര്‍ സൗഹൃദ സമിതി യു.എ.ഇ ചെയര്‍മാന്‍ ഷാജി പുഷ്പാംഗദന്‍, പ്രസിഡന്റ് അന്‍സാര്‍ കൊയിലാണ്ടി, സെക്രട്ടറി രാജീവ് പിള്ള, ജനറല്‍ സെക്രട്ടറി ബെല്ല ബഷീര്‍, ട്രഷറര്‍ ഇ.വൈ സുധീര്‍, സലിം, സമോദ് എന്‍.ടി.വി, ഖുറൈഷി, ലാല്‍, രവി കോമ്മേരി, രഞ്ജിത്ത് യു.ബി.എല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

എല്ലാ മാസവും യു.എ.ഇയില്‍ പ്രേം നസീര്‍ സൗഹൃദ സമിതിയുടെ കലാവിരുന്ന് ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകര്‍ അറിയിച്ചു. വരുന്ന സെപ്റ്റംബര്‍ 14 ന് യുഎ.ഇയില്‍ നടക്കുന്ന പ്രേം നസീര്‍ സൗഹൃദ സമിതിയുടെ സ്റ്റേജ് ഷോയില്‍ സമിതി സംഘടിപ്പിച്ച ഷോര്‍ട് ഫിലിം ഫെസ്റ്റിന്റെ വിജയികളെയും അതിന്റെ അവാര്‍ഡ് ദാനവും കൂടാതെ സാമൂഹിക സാംസ്‌കാരിക രംഗത്ത് ഇടം നേടിയ വ്യക്തികളെയും ആദരിക്കും. പ്രേം നസീര്‍ സൗഹൃദ സമിതിയുടെ ഭാഗമാകാനും കലാവിരുന്നുകളില്‍ അംഗം ആകാനും ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക. ഫോണ്‍:0525169410.

Share

Leave a Reply

Your email address will not be published. Required fields are marked *