ഗുരുവായൂര്‍: നമ്മെ അവഗണിച്ചവരോടും സമ്പത്ത് തട്ടിയെടുത്തവരോടും ഏത് സാഹചര്യത്തിലും സൗമ്യമായി പെരുമാറാനും അവര്‍ക്ക് സ്‌നേഹം നല്‍കാനും നമുക്ക് സാധിക്കണമെന്ന്
ഗുരുവായൂര്‍ പ്രജാപിത ബ്രഹ്‌മകുമാരീസ് വിദ്യാലയത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനോടനുബന്ധിച്ച് പതാക ഉയര്‍ത്തി സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം പറഞ്ഞു. ബ്രഹ്‌മകുമാരി സിസ്റ്റര്‍ സൈരന്ധ്രി, ബ്രഹ്‌മകുമാരി സിസ്റ്റര്‍ വത്സല, ഡോക്ടര്‍ കെ.എന്‍ ഉണ്ണി, ബി.കെ സോമസുന്ദരം, ഡോക്ടര്‍ ഭാര്‍ഗവി ഉണ്ണി, ബി.കെ അശോകന്‍, ബി.കെ കൃഷ്ണവേണി, ബി.കെ ഷൈലജ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.