പി.പി അനന്തന്‍ നിര്യാതനായി

പി.പി അനന്തന്‍ നിര്യാതനായി

മാഹി: മയ്യഴിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ബ്ലോക്ക് കോണ്‍ഗ്രസ് വൈ: പ്രസിഡന്റും പൗര മുഖ്യനുമായ ചാലക്കരയിലെ പള്ളിപ്പറമ്പത്ത് പി.പി അനന്തന്‍ (78) നിര്യാതനായി. മാഹി സ്പിന്നിങ് മില്‍ വര്‍ക്കര്‍ ടീച്ചറായിരുന്നു. മാഹി സ്പിന്നിങ് മില്‍ ഐ.എന്‍.ടി.യു.സിയുടെ സ്ഥാപക നേതാവും ദീര്‍ഘകാലം ജനറല്‍ സെക്രട്ടറിയുമായിരുന്നു. മാഹി സ്പിന്നിങ് മില്‍ എന്‍.ടി.സിയെക്കൊണ്ട് ഏറ്റെടുപ്പിക്കാന്‍ നടന്ന ഐതിഹാസിക സമരത്തിന്റെ നായകരില്‍ ഒരാളാണ്. കണ്‍സ്ട്രക്ഷന്‍ ആന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ മേഖലാ പ്രസിഡന്റ്, കൊയര്‍ ടെക്‌സ് വര്‍ക്കേര്‍സ് യൂണിയന്റെ സ്ഥാപക പ്രസിഡന്റാണ്. പന്തക്കല്‍ പോളിമേര്‍സ് യൂണിയന്‍ സ്ഥാപക നേതാവാണ്. ഐ.എന്‍.ടി.യു.സി മുന്‍’ മേഖലാ പ്രസിഡന്റ്, ഈസ്റ്റ് പള്ളൂര്‍ എം.എസ്.എ.സി കലാസമിതിയുടെ ഭാരവാഹിയും, ചാലക്കര എം.എ.എസ്.എം വായനശാല മുന്‍ പ്രസിഡന്റുമായിരുന്നു. ചാലക്കര ഉസ്മാന്‍ ഗവ: ഹൈസ്‌കൂള്‍ പി.ടി.എ.മുന്‍ പ്രസിഡന്റായിരുന്നു. പഴയ കാല നാടകനടനുമായിരുന്നു. ഭാര്യ: രാജലക്ഷ്മി (ടെമ്പിള്‍ ഗേറ്റ്), മക്കള്‍: ജിതേഷ്, അജിത്ത്, ജാസ്മിന്‍. മരുമക്കള്‍: ഗായത്രി, ഷിഷ്‌ന, ശ്രീജിത്ത് (ചൊക്ലി). സഹോദരങ്ങള്‍: പി.പി ചന്ദ്രന്‍ (പന്തക്കല്‍) പരേതരായ കേളു ,ബാലന്‍ മേസ്തിരി, പി.പി രാഘവന്‍, ദേവു.

Share

Leave a Reply

Your email address will not be published. Required fields are marked *