കിഫ്ബിയുടെ ഹരജി ഇന്ന് ഹൈക്കോടതി പരിശോധിക്കും

കിഫ്ബിയുടെ ഹരജി ഇന്ന് ഹൈക്കോടതി പരിശോധിക്കും

കൊച്ചി: ഇ.ഡി സമനന്‍സിനെതിരേ കിഫ്ബി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇ.ഡിയുടെ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. സമന്‍സ് റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യമുണ്ട്. മസാലബോണ്ടിന്റെ പേരില്‍ വിദേശനാണ്യ വിനിമയച്ചട്ടത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം സി.ഇ.ഒ അടക്കമുള്ളവര്‍ക്കാണ് ഇ.ഡി സമന്‍സ് അയയ്ച്ചിരിക്കുന്നത്.

വികസന ആവശ്യങ്ങള്‍ക്കായി റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് പുറപ്പെടുവിച്ചതെന്ന് ഹരജിയില്‍
പറയുന്നു. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള അധികാരം ഇ.ഡിക്കല്ല, റിസര്‍വ് ബാങ്കിനാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് പിന്നാലെ 2021 മാര്‍ച്ച് മുതല്‍ ഇ.ഡി സമന്‍സ് അയച്ചു ബുദ്ധിമുട്ടിക്കുകയാണെന്ന് ഹരജിയില്‍ പറയുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *