മാഹി: രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗ്രീന്‍സ് ആയുര്‍വേദയില്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ കാണികളില്‍ ആവേശവും കൗതുകവും നിറച്ചു. 1999ലെ കാര്‍ഗില്‍
യുദ്ധമുന്നണിയില്‍ ഒരു കാല്‍ നഷ്ടപ്പെട്ട
രാജേഷാണ് ദേശീയ പതാക ഉയര്‍ത്തിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ നാള്‍വഴികളും യുദ്ധാനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു.
ഗ്രീന്‍സില്‍ ചികിത്സയിലായിരുന്ന യുദ്ധഭൂമിയിലെ ധീര പോരാളി രാജേഷിനെ ഗ്രീന്‍സ് സീനിയര്‍ ഫിസീഷ്യന്‍ ഡോ. രേഖ പൊന്നാടയണിയിച്ച് ആദരിച്ചു.
ചടങ്ങില്‍ സംബന്ധിച്ച ദേശീയരും വിദേശീയരുടക്കം ദേശീയ ഗാനമാലപിച്ചു.