കശ്മീരില്‍ ജവാന്മാര്‍ സഞ്ചരിച്ച് ബസ് മറിഞ്ഞ് അപകടം; ആറു മരണം

കശ്മീരില്‍ ജവാന്മാര്‍ സഞ്ചരിച്ച് ബസ് മറിഞ്ഞ് അപകടം; ആറു മരണം

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈനികര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ആറു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പഹല്‍ഗാമിലെ ഫ്രിസ്‌ലനിലാണ് സംഭവം.

ബസില്‍ 39 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 37 പേര്‍ ഇന്തോ-ടിബറ്റര്‍ ബോര്‍ഡര്‍ പോലിസിലെയും രണ്ടു പേര്‍ ജമ്മുകശ്മിര്‍ പോലിസിലെയും അംഗങ്ങളാണ്. അമര്‍നാഥ് യാത്രക്ക് സുരക്ഷയൊരുക്കാന്‍ നിയോഗിച്ച ജവാന്മാരാണ് അപകടത്തില്‍പ്പെട്ടത്. ചന്ദരന്‍വാരിയില്‍ നിന്ന് പഹല്‍ഗാമിലേക്ക് പോവുകയായിരുന്ന ബസ് റോഡിന്റെ വശത്ത് നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് നദിയില്‍ പതിക്കുകയായിരുന്നു.

വാഹനത്തിന്റെ ബ്രേക്കിങ് സിസ്റ്റത്തില്‍ വന്ന പ്രശ്‌നമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Share

Leave a Reply

Your email address will not be published. Required fields are marked *