മാഹി: റേഷന്‍ കടകളോ സര്‍ക്കാര്‍ വക ഓണക്കിറ്റുകളോ ഇല്ലാത്ത മാഹിയില്‍, ജനശബ്ദം മാഹി നിര്‍ധനരായ മുന്നൂറ് പേര്‍ക്ക് നല്‍കിയ ഓണക്കിറ്റുകള്‍ ആശ്വാസമായി. കഴിഞ്ഞ തവണ സിവില്‍ സപ്ലൈസ് മന്ത്രി സായ് ജെ.ശരവണന്‍കുമാര്‍ മയ്യഴി സന്ദര്‍ശിച്ചപ്പോള്‍, നിരവധി സംഘടനകള്‍ നല്‍കിയ നിവേദനത്തിനുള്ള മറുപടിയില്‍ ഇക്കഴിഞ്ഞ ജൂലൈ മാസത്തോടെ റേഷന്‍ സംവിധാനം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായിരുന്നു. എന്നാല്‍ യാതൊരു തുടര്‍ നടപടിയുമുണ്ടായില്ല.