കോഴിക്കോട്: ആസാദി ക അമൃത മഹോത്സവം ഹര്‍ ഖര്‍ തിരംഗിന്റെ ഭാഗമായി റോട്ടറി ക്ലബ് കാലിക്കറ്റ് സൗത്ത്, കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ദേശീയ പതാക വിതരണം നടത്തിയും സ്വാതന്ത്ര സമര സേനാനികളുടെ ഫോട്ടോ സ്ഥാപിച്ചും 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പകല്‍ രാവിലെ ആദ്യ ഫ്‌ളൈറ്റില്‍ സ്വദേശത്ത് എത്തിയ യാത്രക്കാര്‍ക്ക് റോട്ടറി അംഗങ്ങള്‍ ദേശീയ പതാക നല്‍കിയാണ് സ്വീകരിച്ചത്. തുടര്‍ന്ന് സ്വീകരിക്കാന്‍ എത്തിയ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പതാക വിതരണം ചെയ്തു. തുടര്‍ന്ന് യാത്രക്കാര്‍ പുറപ്പെടുന്ന ചെക്കിങിന് സമീപം ചുമരില്‍ സ്വാതന്ത്ര സമര സേനാനികളായ മഹാത്മാ ഗാന്ധി, കെ. കേളപ്പന്‍, വി.കെ കൃഷ്ണ മേനോന്‍ എന്നിവരുടെ ഫോട്ടോ അനാച്ഛാദനവും ചെയ്തു.
ചടങ്ങുകള്‍ എയര്‍പോര്‍ട്ട് ഡയറകട്ര്‍ – ശേഷാദ്രിവാസം സുരേഷ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് റോട്ടറി ക്ലബ്ബ് സൗത്ത് പ്രസിഡന്റ് ഡോ. സനദ് രത്‌നം അധ്യക്ഷത വഹിച്ചു. അസി. ഗവര്‍ണര്‍ – ദീപക് നായര്‍, സെക്രട്ടറി – ടി.ജെ പ്രത്യുഷ്, പാസ്റ്റ് പ്രസിഡന്റ് – ടി.കെ രാധാകൃഷ്ണന്‍, പ്രോഗ്രാം ചെയര്‍മാന്‍ – പ്രതീഷ് മേനോന്‍, രവികിഷ്, എയര്‍പ്പോര്‍ട്ട് എ.ജി.എം – സി. ശ്രീനിവാസന്‍ , എയര്‍പ്പോര്‍ട്ട് എ.ജി.എം ഓപ്പറേഷന്‍ – സുനിത വര്‍ഗ്ഗീസ്, റോട്ടറി ഭാരവാഹികളായ ടി.കെ ജയചന്ദ്രന്‍, കെ. അരവിന്ദാക്ഷന്‍, അമിത് നായര്‍, വിശ്വനാഥന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.