തിരുവനന്തപുരം: പാലക്കാട് സി.പി.എം പ്രവര്‍ത്തകന്‍ ഷാജഹാന്‍ വധക്കേസില്‍ സ്വതന്ത്ര്യ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണം. പോലിസിനെ കയ്യും കാലും കെട്ടി ഇടരുത്. പിന്നിലുള്ള ഗൂഢാലോചന പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് വന്‍ പരാജയമാണ്. ഇക്കാര്യം സി.പി.എം തന്നെ വിലയിരുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് കരുതുന്നില്ലെന്ന കെ.സുധാകരന്റെ പ്രസ്താവനയെയും അദ്ദേഹം ന്യായീകരിച്ചു. പാലക്കാട്ടേത് രാഷ്ട്രീയക്കൊലയല്ലെന്നാണ് പാലക്കാട് എസ്.പി ആദ്യം പറഞ്ഞത്. എന്നാല്‍ എഫ്.ഐ.ആറില്‍ രാഷ്ട്രീയ വൈരാഗ്യമുണ്ടെന്നും ബി.ജെ.പിയാണ് പിന്നിലെന്നും പറഞ്ഞു. പിന്നീട് ഒരു സി.പി.എമ്മുകാരന്‍ തന്നെയാണ് ഇതിന്് പിന്നിലെന്ന് പറയുകയുണ്ടായി. ഇതേ തുടര്‍ന്നാണ് സുധാകരന്റെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.